ലഹരി കടത്തിൽ ഞെട്ടിപ്പിക്കുന്ന വിവരം; എംഡിഎംഎ കച്ചവടത്തിന് പ്രതി ഉപയോഗിക്കുന്നത് 10 വയസുള്ള സ്വന്തം മകനെ

ലഹരി കടത്തിൽ ഞെട്ടിപ്പിക്കുന്ന വിവരം; എംഡിഎംഎ കച്ചവടത്തിന് പ്രതി ഉപയോഗിക്കുന്നത് 10 വയസുള്ള സ്വന്തം മകനെ
Mar 8, 2025 03:07 PM | By VIPIN P V

പത്തനംതിട്ട: (www.truevisionnews.com) തിരുവല്ലയിൽ മൂന്നര ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ലഹരി കച്ചവടത്തിനായി പ്രതി സ്വന്തം മകനെയാണ് കാരിയറായി ഉപയോഗിച്ചിരുന്നതെന്നാണ് പൊലീസിന് ലഭിച്ച മൊഴി.

എംഡിഎംഎയടക്കമുള്ള ലഹരിവസ്തുക്കള്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വിൽപ്പന നടത്തുന്നതിനായാണ് മകനെ ഉപയോഗിച്ചതെന്നാണ് മൊഴി. തിരുവല്ലയിൽ മൂന്നര ഗ്രാം എംഡിഎംഎയുമായി തിരുവല്ല സ്വദേശിയായ 39-കാരനാണ് ആണ് പിടിയിലായത്.

ഇയാൾ പത്തു വയസുകാരനായ സ്വന്തം മകനെ ഉപയോഗിച്ചാണ് എംഡിഎംഎ വിൽപ്പന നടത്തിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. പത്തു വയസുകാരനായ മകന്‍റെ ശരീരത്തിൽ സെല്ലോ ടേപ്പ് അല്ലെങ്കിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് എംഡിഎംഎ ഒട്ടിച്ചുവെയ്ക്കും.

ഇത്തരത്തിൽ ഒളിപ്പിച്ചു കടത്തുന്ന എംഡിഎംഎ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വ്യാപകമായി വിൽപ്പന നടത്തുകയായിരുന്നുവെന്നും അറസ്റ്റിലായ പ്രതി ലഹരികടത്ത് മാഫിയയിലെ തലവനാണെന്നും പൊലീസ് വ്യക്തമാക്കി.

മെഡിക്കൽ വിദ്യാർഥികൾക്കാണ് പ്രധാനമായും ഇയാൾ ലഹരി എത്തിച്ചു നൽകിയതെന്നും ഭാര്യവീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും തിരുവല്ല ഡിവൈഎസ്‍പി എസ് അഷാദ് പറഞ്ഞു.

എവിടെ നിന്നാണ് ഇയാള്‍ക്ക് ലഹരി വസ്തുക്കള്‍ കിട്ടുന്നതെന്ന കാര്യം അടക്കം അന്വേഷിച്ചുവരുകയാണ്. ലഹരിയുടെ ഉറവിടം കണ്ടെത്തി കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും ഡിവൈഎസ്‍പി പറഞ്ഞു. കുട്ടിയെ ഉപയോഗിച്ച് ലഹരി കച്ചവടം നടത്തിയതിനാൽ പ്രതിയുടെ പേരുവിവരങ്ങളടക്കം പുറത്തുവിടുന്നത് നിയമപരമായി കഴിയില്ലെന്നും പൊലീസ് അറിയിച്ചു.

#Shocking #information #drugtrafficking #Accused #uses #year #old #son #trade #MDMA

Next TV

Related Stories
ഉപകരണങ്ങൾ ബോധപൂർവ്വം കേടാക്കി; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിവാദം, ശസ്ത്രക്രിയ ഉപകരണം കാണാതായെന്ന് റിപ്പോർട്ട്

Aug 1, 2025 10:35 AM

ഉപകരണങ്ങൾ ബോധപൂർവ്വം കേടാക്കി; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിവാദം, ശസ്ത്രക്രിയ ഉപകരണം കാണാതായെന്ന് റിപ്പോർട്ട്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിവാദം, ശസ്ത്രക്രിയ ഉപകരണം കാണാതായെന്ന്...

Read More >>
കോഴിക്കോട് വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി വിതറി മാലപൊട്ടിച്ചു

Aug 1, 2025 09:15 AM

കോഴിക്കോട് വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി വിതറി മാലപൊട്ടിച്ചു

കോഴിക്കോട് കാരശ്ശേരിയിൽ മുളകുപൊടി വിതറി സ്ത്രീയുടെ മാല...

Read More >>
തലശ്ശേരി ചാലിൽ സെന്റ് പീറ്റേഴ്സ് പള്ളി കോംപൌണ്ടിലെ ഇരുനില കെട്ടിടം തകർന്ന് വീണു; വൈദികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

Aug 1, 2025 08:21 AM

തലശ്ശേരി ചാലിൽ സെന്റ് പീറ്റേഴ്സ് പള്ളി കോംപൌണ്ടിലെ ഇരുനില കെട്ടിടം തകർന്ന് വീണു; വൈദികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

തലശ്ശേരി ചാലിൽ സെന്റ് പീറ്റേഴ്സ് പള്ളി കോംപൌണ്ടിലുള്ള പഴയ ഇരുനില കെട്ടിടം തകർന്ന്...

Read More >>
മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന നാലു വയസുകാരനെ പുലി ആക്രമിച്ചു

Aug 1, 2025 07:36 AM

മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന നാലു വയസുകാരനെ പുലി ആക്രമിച്ചു

തൃശ്ശൂർ മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന നാലു വയസുകാരനെ പുലി...

Read More >>
Top Stories

//Truevisionall