പാലക്കാട്: (truevisionnews.com) ചില പൂവാലന്മാരെ പോലെയാണ് സി.പി.എം. പിന്നാലെ നടന്ന് പ്രണയാഭ്യർഥന നടത്തും. നിരസിച്ചാൽ മുഖത്ത് ആസിഡൊഴിക്കും.

മുസ്‌ലിം ലീഗിനെ കൂടെ നിർത്തുന്നതിൽ ഗൗരവ ചർച്ചയാകാമെന്ന സി.പി.എം പ്രവർത്തന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നായാണ് കോൺഗ്രസ് നേതാവ് വി.ടി.ബൽറാമിന്റെ രൂക്ഷ പരിഹാസാം .
ലീഗിനെ ഇടക്കിടക്ക് സി.പി.എം ഇങ്ങനെ കൂടെ കൂട്ടാൻ നോക്കും. തേൻ ഒലിപ്പിച്ച് വാഴ്ത്തിപ്പാടും.എന്നാൽ ലീഗ് ആ കെണിയിൽ വീഴാതെ ക്ഷണം നിരസിച്ചാൽ ഉടൻ അവരെ വർഗീയവാദികളും തീവ്രവാദികളുമായി മുദ്രകുത്തും.
സംഘികൾക്കൊപ്പം ചേർന്ന് ലീഗിനെ ആക്രമിക്കും. നിലപാടിന്റെ പര്യായമാണ് സി.പി.എം'- എന്നാൽ ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്.
#VTBalram's #scathing #criticism #comes #after #cPM's #working #report #released
