കോഴിക്കോട് സ്വദേശിയെ തോക്ക് ചൂണ്ടി 10 ലക്ഷം രൂപ കവർന്ന കേസ്; പ്രതികൾ പിടിയിൽ

കോഴിക്കോട് സ്വദേശിയെ  തോക്ക് ചൂണ്ടി 10 ലക്ഷം രൂപ കവർന്ന കേസ്;  പ്രതികൾ പിടിയിൽ
Mar 6, 2025 10:08 AM | By Susmitha Surendran

കാസർഗോഡ് : (truevisionnews.com)  തോക്ക് ചൂണ്ടി 10 ലക്ഷം രൂപ കവർന്ന കേസിലെ പ്രതികൾ പിടിയിൽ. കാഞ്ഞങ്ങാടാണ് സംഭവം. ഇതര സംസ്ഥാനക്കാരായ നാല് പേരാണ് അറസ്റ്റിലായത്. ബീഹാർ സ്വദേശികളായ ഇബ്രാം ആലം, മുഹമ്മദ്‌ ഫാറൂഖ്, മുഹമ്മദ്‌ മാലിക്, അസം സ്വദേശി ധനഞ്ജയ് ബുറ എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്.

ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു സംഭവം. ഏച്ചിക്കാനത്തെ ക്രഷർ മാനേജർ കോഴിക്കോട് സ്വദേശി രവീന്ദ്രനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച. ഏച്ചിക്കാനത്തെയും വെള്ളരിക്കുണ്ടിലെയും യാർഡുകളിൽ നിന്ന് കളക്ഷൻ തുകയുമായി മടങ്ങുകയായിരുന്നു രവീന്ദ്രൻ.

മംഗളൂരുവിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കർണാടക പൊലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.

#Accused #case #robbing #Rs10 #lakh #gunpoint #arrested.

Next TV

Related Stories
 ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

May 10, 2025 08:49 PM

ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

ഇടുക്കി കൊമ്പൊടിഞ്ഞാലിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച...

Read More >>
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

May 10, 2025 02:24 PM

പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്‌സ് തൊഴിലാളി ലോറി ദേഹത്ത് കയറി...

Read More >>
Top Stories