കിവികളെ തകർത്ത് സെമിയിലേക്ക്; ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് 44 റൺസ് ജയം

കിവികളെ തകർത്ത് സെമിയിലേക്ക്; ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് 44 റൺസ് ജയം
Mar 2, 2025 10:11 PM | By VIPIN P V

(www.truevisionnews.com) ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് 44 റൺസ് ജയം. 250 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 205ന് ഓൾഔട്ടായി. അഞ്ച് വിക്കറ്റ് എടുത്ത വരുൺ ചക്രവർത്തിയാണ് കിവികളെ എറിഞ്ഞിട്ടത്.

മൂന്നു മത്സരങ്ങളും ജയിച്ച ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലേക്ക് കുതിച്ചു. നാലിന് നടക്കുന്ന ഒന്നാം സെമിയിൽ ഇന്ത്യ, ഓസ്ട്രേലിയയെ നേരിടും. 5ന് നടക്കുന്ന രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയുടെ എതിരാളികൾ ന്യൂസിലൻഡ്.

കെയ്ൻ വില്യംസൺ മാത്രമാണ് കിവീസ് നിരയിൽ പൊരുതി നോക്കിയത്. 120 പന്തിൽ നിന്ന് ഏഴു ബൗണ്ടറിയടക്കം 81 റൺസെടുത്തു. രചിൻ രവീന്ദ്ര (6), വിൽ യങ് (22), ഡാരിൽ മിച്ചൽ (17), ടോം ലാഥം (14), ഗ്ലെൻ ഫിലിപ്‌സ് (12), മൈക്കൽ ബ്രേസ്‌വെൽ (2) എന്നിവരെല്ലാം തിളങ്ങാതെ മടങ്ങി.

10 ഓവറിൽ 42 റൺസ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത വരുൺ ചക്രവർത്തിയാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. കുൽദീപ് യാദവ് രണ്ടു വിക്കറ്റ് നേടി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 249 റൺസെടുത്തു.

98 പന്തിൽ നിന്ന് രണ്ടു സിക്‌സും നാല് ഫോറുമടക്കം 79 റൺസെടുത്ത അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ​ഗിൽ, രോഹിത് ശർമ, കോഹ്ലി എന്നിവർക്ക് കാര്യമായ റൺസ് എടുക്കാൻ കഴിയാതെ മടങ്ങി. സ്കോർ- ഇന്ത്യ 249/9, ന്യൂസിലൻഡ് 205/10 (45.3)

#Crush #Kiwis #semis #India #win #runs #against #NewZealand

Next TV

Related Stories
കൊച്ചിക്ക് കരുത്ത് പകരാൻ ടീമിനൊപ്പം ചേര്‍ന്ന് എ. ടി. രാജാമണി പ്രഭു

Jul 27, 2025 12:53 PM

കൊച്ചിക്ക് കരുത്ത് പകരാൻ ടീമിനൊപ്പം ചേര്‍ന്ന് എ. ടി. രാജാമണി പ്രഭു

കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ സ്ട്രെങ്ത് ആൻ്റ് കണ്ടീഷനിംഗ് കോച്ചായി എ ടി രാജാമണി പ്രഭുവിനെ...

Read More >>
കെസിഎല്ലിൽ അരങ്ങേറ്റം കുറിക്കാൻ മുപ്പതിലേറെ താരങ്ങൾ

Jul 26, 2025 04:23 PM

കെസിഎല്ലിൽ അരങ്ങേറ്റം കുറിക്കാൻ മുപ്പതിലേറെ താരങ്ങൾ

പുത്തൻ താരങ്ങൾക്ക് മികവ് തെളിയിക്കാനുള്ള വേദി കൂടിയാണ്...

Read More >>
കെസിഎല്ലിൽ തിളങ്ങാൻ കൗമാര താരങ്ങൾ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്

Jul 25, 2025 04:07 PM

കെസിഎല്ലിൽ തിളങ്ങാൻ കൗമാര താരങ്ങൾ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്

കൗമാരക്കാരുടെ ക്രിക്കറ്റ് ലീഗ് കൂടിയാവുകയാണ് കെസിഎല്ലിൻ്റെ രണ്ടാം സീസൺ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്...

Read More >>
ഹൃദയാഘാതം, റസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു

Jul 24, 2025 10:36 PM

ഹൃദയാഘാതം, റസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു

അമേരിക്കൻ റസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു....

Read More >>
കുട്ടിക്ക്രിക്കറ്റിലെ വലിയ താരങ്ങൾ, കെസിഎല്ലിൻ്റെ ആവേശമാകാൻ കെ ജെ രാകേഷും അരുൺ പൌലോസും വിനോദ് കുമാറും അടക്കമുള്ള താരങ്ങൾ

Jul 24, 2025 03:07 PM

കുട്ടിക്ക്രിക്കറ്റിലെ വലിയ താരങ്ങൾ, കെസിഎല്ലിൻ്റെ ആവേശമാകാൻ കെ ജെ രാകേഷും അരുൺ പൌലോസും വിനോദ് കുമാറും അടക്കമുള്ള താരങ്ങൾ

കെസിഎല്ലിൻ്റെ ആവേശമാകാൻ കെ ജെ രാകേഷും അരുൺ പൌലോസും വിനോദ് കുമാറും അടക്കമുള്ള...

Read More >>
Top Stories

//Truevisionall