രഞ്ജി ട്രോഫി ഫൈനൽ, കേരളത്തിനെതിരെ വിദർഭ ശക്തമായ നിലയിൽ

രഞ്ജി ട്രോഫി ഫൈനൽ, കേരളത്തിനെതിരെ വിദർഭ ശക്തമായ നിലയിൽ
Mar 1, 2025 08:12 PM | By VIPIN P V

നാഗ്പൂർ: (www.truevisionnews.com) രഞ്ജി ട്രോഫി ഫൈനലിൻ്റെ നാലാം ദിവസം കളി നിർത്തുമ്പോൾ കേരളത്തിനെതിരെ വിദർഭ രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റിന് 249 റൺസെന്ന നിലയിൽ. വിദർഭയ്ക്ക് ഇപ്പോൾ ആകെ 286 റൺസിൻ്റെ ലീഡുണ്ട്.

കരുൺ നായരുടെ സെഞ്ച്വറിയാണ് നാലാം ദിവസം വിദർഭ ഇന്നിങ്സിന് കരുത്ത് പകർന്നത്. രണ്ടാം ഇന്നിങ്സിൻ്റെ തുടക്കത്തിൽ തന്നെ വിദർഭയുടെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി കേരള ബൌളർമാർ പ്രതീക്ഷ നല്കി.


ഒരു റണ്ണെടുത്ത പാർഥ് റെഖാഡെയെ ജലജ് സക്സേനയും അഞ്ച് റൺസെടുത്ത ധ്രുവ ഷോറെയെ നിധീഷും പുറത്താക്കി. രണ്ട് വിക്കറ്റിന് ഏഴ് റൺസെന്ന നിലയിൽ തകർച്ചയെ നേരിട്ട വിദർഭയ്ക്ക് രണ്ടാം ഇന്നിങ്സിലും രക്ഷകരായത് ഡാനിഷ് മലേവാർ - കരുൺ നായർ കൂട്ടുകെട്ടാണ്.

അതീവ ശ്രദ്ധയോടെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് കേരളത്തിൻ്റെ വിജയപ്രതീക്ഷകൾക്ക് മങ്ങലേല്പിക്കുകയായിരുന്നു. 182 റൺസാണ് മൂന്നാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത്. 73 റൺസെടുത്ത ഡാനിഷ് മലേവാറിനെ അക്ഷയ് ചന്ദ്രനാണ് പുറത്താക്കിയത്.

മറുവശത്ത് ഉറച്ച് നിന്ന കരുൺ നായർ സെഞ്ച്വറി പൂർത്തിയാക്കി ബാറ്റിങ് തുടരുകയാണ്. പത്ത് ബൌണ്ടറികളും രണ്ട് സിക്സുമടക്കം 132 റൺസുമായി കരുൺ നായർ പുറത്താകാതെ നില്ക്കുകയാണ്. ആദ്യ ഇന്നിങ്സിൽ നേരിയ വ്യത്യാസത്തിനായിരുന്നു കരുൺ നായർക്ക് സെഞ്ച്വറി നഷ്ടമായത്.

കളി അവസാനിക്കാൻ ഏതാനും ഓവറുകൾ കൂടി ബാക്കിയിരിക്കെ യഷ് റാഥോഡിൻ്റെ വിക്കറ്റ് കൂടി വിദർഭയ്ക്ക് നഷ്ടമായി. 24 റൺസെടുത്ത യഷ് റാഥോഡിനെ ആദിത്യ സർവാടെയാണ് പുറത്താക്കിയത്.

ഇതിനിടെ ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡ് റാഥോഡ് പിന്നിട്ടിരുന്നു. 18 ഇന്നിങ്സുകളിൽ നിന്ന് അഞ്ച് സെഞ്ച്വറികളും മൂന്ന് അർദ്ധ സെഞ്ച്വറികളും അടക്കം 53.3 ശരാശരിയിൽ 960 റൺസാണ് റാഥോഡ് ഈ സീസണിൽ നേടിയത്.


#RanjiTrophy #final #Vidarbha #strong #against #Kerala

Next TV

Related Stories
കൊച്ചിക്ക് കരുത്ത് പകരാൻ ടീമിനൊപ്പം ചേര്‍ന്ന് എ. ടി. രാജാമണി പ്രഭു

Jul 27, 2025 12:53 PM

കൊച്ചിക്ക് കരുത്ത് പകരാൻ ടീമിനൊപ്പം ചേര്‍ന്ന് എ. ടി. രാജാമണി പ്രഭു

കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ സ്ട്രെങ്ത് ആൻ്റ് കണ്ടീഷനിംഗ് കോച്ചായി എ ടി രാജാമണി പ്രഭുവിനെ...

Read More >>
കെസിഎല്ലിൽ അരങ്ങേറ്റം കുറിക്കാൻ മുപ്പതിലേറെ താരങ്ങൾ

Jul 26, 2025 04:23 PM

കെസിഎല്ലിൽ അരങ്ങേറ്റം കുറിക്കാൻ മുപ്പതിലേറെ താരങ്ങൾ

പുത്തൻ താരങ്ങൾക്ക് മികവ് തെളിയിക്കാനുള്ള വേദി കൂടിയാണ്...

Read More >>
കെസിഎല്ലിൽ തിളങ്ങാൻ കൗമാര താരങ്ങൾ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്

Jul 25, 2025 04:07 PM

കെസിഎല്ലിൽ തിളങ്ങാൻ കൗമാര താരങ്ങൾ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്

കൗമാരക്കാരുടെ ക്രിക്കറ്റ് ലീഗ് കൂടിയാവുകയാണ് കെസിഎല്ലിൻ്റെ രണ്ടാം സീസൺ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്...

Read More >>
ഹൃദയാഘാതം, റസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു

Jul 24, 2025 10:36 PM

ഹൃദയാഘാതം, റസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു

അമേരിക്കൻ റസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു....

Read More >>
കുട്ടിക്ക്രിക്കറ്റിലെ വലിയ താരങ്ങൾ, കെസിഎല്ലിൻ്റെ ആവേശമാകാൻ കെ ജെ രാകേഷും അരുൺ പൌലോസും വിനോദ് കുമാറും അടക്കമുള്ള താരങ്ങൾ

Jul 24, 2025 03:07 PM

കുട്ടിക്ക്രിക്കറ്റിലെ വലിയ താരങ്ങൾ, കെസിഎല്ലിൻ്റെ ആവേശമാകാൻ കെ ജെ രാകേഷും അരുൺ പൌലോസും വിനോദ് കുമാറും അടക്കമുള്ള താരങ്ങൾ

കെസിഎല്ലിൻ്റെ ആവേശമാകാൻ കെ ജെ രാകേഷും അരുൺ പൌലോസും വിനോദ് കുമാറും അടക്കമുള്ള...

Read More >>
Top Stories










//Truevisionall