ആലപ്പുഴ: (www.truevisionnews.com) ആലപ്പുഴ മാരാരിക്കുളത്ത് സ്കൂൾ വാഹനം മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്ക്. പത്ത് വിദ്യാർഥികളുമായി സഞ്ചരിച്ച ഓട്ടോ ആണ് മറിഞ്ഞത്.

അതേസമയം സ്കൂൾ വാഹനം ഓടിച്ച ഡ്രൈവർ മദ്യപിച്ചിരുന്നതായി മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. മാരാരിക്കുളം വിദ്യാധിരാജ വിദ്യാനികേതൻ സ്കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.
ഏഴു വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇവരെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
#driving #school #vehicle #intoxicated #students #injured #autorickshaw #overturn #Alappuzha
