ട്രാക്കിൽ ചെരുപ്പുകൾ, ശരീര ഭാഗങ്ങൾ ചിന്നിത്തെറിച്ച നിലയിൽ; റെയിൽവേ ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല

ട്രാക്കിൽ ചെരുപ്പുകൾ, ശരീര ഭാഗങ്ങൾ ചിന്നിത്തെറിച്ച നിലയിൽ; റെയിൽവേ ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ  മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല
Feb 28, 2025 08:28 AM | By Jain Rosviya

കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. രണ്ട് പെൺകുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്.

മരിച്ച മൂന്നു പേരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കോട്ടയം നിലമ്പൂർ എക്സ്പ്രസ് ട്രെയിൻ ആണ് ഇവരെ ഇടിച്ചതെന്നാണ് വിവരം.

പുലർച്ചെ 5.20 നാണ് ട്രെയിൻ അപകട സ്ഥലത്ത് എത്തിയത്. ഈ സമയത്ത് ട്രെയിന് മുന്നിലേക്ക് മൂന്ന് പേർ ചാടുകയായിരുന്നു. ഇക്കാര്യം ലോക്കോ പൈലറ്റ് തന്നെയാണ് റെയിൽവേയിൽ അറിയിച്ചത്. ശരീര ഭാഗങ്ങൾ ചിന്നിത്തെറിച്ച നിലയിലായിരുന്നു. ആരാണ് മരിച്ചതെന്ന് വ്യക്തമല്ല.

സ്ത്രീയുടേയും ഒരു കുട്ടിയുടേയും ചെരുപ്പുകൾ ട്രാക്കിൽ കിടക്കുന്നുണ്ട്. 10 വയസും 15 വയസും പ്രായം തോന്നിക്കുന്ന കുട്ടികളുടെ മൃതദേ​ഹമാണ് കണ്ടെത്തിയത്.

ഒപ്പം ഉണ്ടായിരുന്ന സ്ത്രീയുടെ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയിലാണ്. അമ്മയും മക്കളും ആകാമെന്നാണ് ഉയരുന്ന സംശയം. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

#dead #bodies #three #people #found #railway #tracks #deceased #not #identified

Next TV

Related Stories
കണ്ണീരോർമ; ഷാ​ർ​ജ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വി​പ​ഞ്ചി​കയുടെ മൃതദേഹം സംസ്കരിച്ചു

Jul 23, 2025 07:51 PM

കണ്ണീരോർമ; ഷാ​ർ​ജ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വി​പ​ഞ്ചി​കയുടെ മൃതദേഹം സംസ്കരിച്ചു

ഷാ​ർ​ജ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വി​പ​ഞ്ചി​ക​യു​ടെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ച് റീപോസ്റ്റുമോർട്ടം നടത്തിയശേഷം സംസ്കരിച്ചു....

Read More >>
പള്ളിക്കുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ പ്ലസ്‌വൺ വിദ്യാർഥി മുങ്ങിമരിച്ചു

Jul 23, 2025 07:45 PM

പള്ളിക്കുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ പ്ലസ്‌വൺ വിദ്യാർഥി മുങ്ങിമരിച്ചു

പള്ളിക്കുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ പ്ലസ്‌വൺ വിദ്യാർഥി...

Read More >>
മൺസൂൺ ബമ്പർ ഭാഗ്യം ഇത്തവണ കണ്ണൂരിലേക്ക്; ഒന്നാം സമ്മാനം പത്ത് കോടി

Jul 23, 2025 07:23 PM

മൺസൂൺ ബമ്പർ ഭാഗ്യം ഇത്തവണ കണ്ണൂരിലേക്ക്; ഒന്നാം സമ്മാനം പത്ത് കോടി

മൺസൂൺ ബമ്പർ ഭാഗ്യം ഇത്തവണ കണ്ണൂരിലേക്ക്; ഒന്നാം സമ്മാനം പത്ത്...

Read More >>
ക്രൂരതയാൽ മടങ്ങുന്നു .....വിപഞ്ചികയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി; സംസ്കാരം അല്പസമയത്തിനകം

Jul 23, 2025 05:46 PM

ക്രൂരതയാൽ മടങ്ങുന്നു .....വിപഞ്ചികയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി; സംസ്കാരം അല്പസമയത്തിനകം

വിപഞ്ചികയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി; സംസ്കാരം...

Read More >>
Top Stories

//Truevisionall