വടക്കാഞ്ചേരി: (truevisionnews.com) ഉത്രാളിക്കാവ് പൂരം കഴിഞ്ഞ് പോകുന്നതിനിടെ ബൈക്കപകടത്തിൽ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി മരിച്ചു.

മുണ്ടത്തിക്കോട് പന്തക്കൽ പി വി ബിവിൻ (34) ആണ് മരിച്ചത്. സിപിഐ എം മുണ്ടത്തിക്കോട് അമ്പലനട ബ്രാഞ്ച് സെക്രട്ടറിയും അത്താണി എസ്ഐഎഫ്എൽ ജീവനക്കാരനുമാണ്. ചൊവ്വ രാത്രി 8.30ഓടെ കുമ്പളങ്ങാട് വ്യാസ കോളേജ് റോഡിലായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ് ഏറെ നേരം അബോധാവസ്ഥയിൽ കിടന്ന ബിവിനെ അതു വഴി വന്ന ആംബുലൻസ് ഡ്രൈവറാണ് തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരിച്ചു. അച്ഛൻ: പരേതനായ വിശ്വംഭരൻ. അമ്മ: ശാന്തിനി. ഭാര്യ: സെഞ്ചുന. മകൾ: ഏക.
#CPIM #branch #secretary #died #bike #accident.
