കണ്ണൂർ: ( www.truevisionnews.com ) ആംബുലൻസിന് വഴി മുടക്കിയ ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി പോലീസ്. കണ്ണൂർ താഴെ ചൊവ്വ സ്വദേശി കൗശിക്കിനെതിരെയാണ് പിഴ ചുമത്തിയത്. ഇന്നലെ വൈകീട്ട് താഴെചൊവ്വയിലാണ് ബൈക്ക് ആംബുലൻസിൻ്റെ വഴിമുടക്കിയത്.
കുളത്തിൽ വീണ കുട്ടിയുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ്. സൈറൺ മുഴക്കിയിട്ടും വഴി കൊടുക്കാത്തതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കണ്ണൂർ ട്രാഫിക് പോലീസ് ആണ് പിഴ ചുമത്തിയത്.
.gif)

അതേസമയം, വയനാട് പടിഞ്ഞാറത്തറയില്‍ 19കാരൻ മുങ്ങിമരിച്ചു. സുഹൃത്തുക്കളോടൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം. വെണ്ണിയോട് മെച്ചന കിഴക്കയില്‍ അജയ് കൃഷ്ണ (19) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാല് മണിയോടെ അരമ്പറ്റകുന്ന് മാന്തോട്ടത്തിലെ ബ്ലോക്ക് പഞ്ചായത്ത് കുളത്തിലായിരുന്നു അപകടം സംഭവിച്ചത്.
നാട്ടുകാരും സന്നദ്ധ സംഘടന വോളണ്ടിയേഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അച്ഛന്‍: സന്തോഷ് (മനോഹരന്‍), അമ്മ: ഷീജ. സഹോദരന്‍: കൃഷ്ണ, അക്ഷയ്. തിങ്കളാഴ്ച പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
police fined a biker rs 5000 for blocking the way for an ambulance kannur
