പ്രണയത്തിന്റെ പേരിൽ വധഭീഷണി; നാട് വിട്ട് കേരളത്തിൽ അഭയം തേടി ജാർഖണ്ഡ് സ്വദേശികൾ

 പ്രണയത്തിന്റെ പേരിൽ വധഭീഷണി; നാട് വിട്ട് കേരളത്തിൽ അഭയം തേടി ജാർഖണ്ഡ് സ്വദേശികൾ
Feb 26, 2025 10:45 PM | By Susmitha Surendran

ആലപ്പുഴ: (truevisionnews.com)  പ്രണയത്തിന്റെ പേരിൽ വധഭീഷണിമൂലം നാട് വിട്ട് കേരളത്തിൽ അഭയം തേടി ജാർഖണ്ഡ് സ്വദേശികൾ. 30കാരനായ മുഹമ്മദ് ഗാലിബും 26കാരി ആശാ വർമ്മയുമാണ് കായംകുളത്ത് എത്തി വിവാഹിതരായത്.

സ്കൂൾ കാലം മുതൽ പ്രണയത്തിലായ ഇരുവരും വ്യത്യസ്ത മതങ്ങളിൽപെട്ടവരായതിനാൽ കുടുംബം വിവാഹത്തിന് സമ്മതിച്ചില്ല. മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചതോടെയാണ് ആശ ഗാലിബിനൊപ്പം വീട് വിട്ടിറങ്ങിയതെന്ന് ഇവർ പറയുന്നു.

ഇരുവരും കേരളത്തിൽ ഉണ്ടെന്നറിഞ്ഞ് ആശയുടെ കുടുംബം പിന്തുടർന്ന് കേരളത്തിലെത്തി. തിരികെ നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ആശ തയ്യാറായില്ല.

ആശയെ കാണാനില്ലെന്ന കേസ് രജിസ്റ്റർ ചെയ്തതിനാൽ ജാർഖണ്ഡിൽ നിന്നുള്ള പോലീസും കായംകുളത്ത് എത്തി. ഇരുവർക്കും പ്രായപൂർത്തിയായതിനാൽ പെൺകുട്ടിയുടെ വീഡിയോ മൊഴിയടക്കം രേഖപ്പെടുത്തി ജാർഖണ്ഡ് പോലീസ് മടങ്ങി.

തങ്ങൾക്ക് വധ ഭീഷണി ഉണ്ടെന്നും നാട്ടിലേക്ക് മടങ്ങാൻ ആകില്ലെന്നും കേരളത്തിൽ പോലിസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

#natives #Jharkhand #left #country #sought #refuge#Kerala #due #death #threats #name #love.

Next TV

Related Stories
കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

May 14, 2025 09:15 AM

കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

ധനലക്ഷ്മി ലോട്ടറിയുടെ ഫലം ഇന്ന്...

Read More >>
വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം;  കോഴിക്കോട്  വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

May 14, 2025 12:04 AM

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ...

Read More >>
കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

May 13, 2025 09:47 PM

കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച...

Read More >>
Top Stories

GCC News