ചാലക്കുടി ( തൃശൂർ ) : ( www.truevisionnews.com ) മേഖലയിൽ പൊലീസ് നടത്തിയ മയക്കുമരുന്ന് വേട്ടയിൽ നാലുപേർ പിടിയിലായി.

സൗത്ത് ജങ്ഷനിൽനിന്ന് എം.ഡി.എം.എയുമായി രണ്ടുപേരും പോട്ടയിൽനിന്ന് കഞ്ചാവുമായി ഒരാളും ചാലക്കുടി മാർക്കറ്റ് റോഡിൽനിന്ന് നിരോധിത പുകയില ഉൽപന്നവുമായി ഒരാളുമാണ് അറസ്റ്റിലായത്.
ചാലക്കുടി സൗത്തിൽ പൊലീസ് ജീപ്പ് കണ്ട് ഓടിപ്പോകാൻ ശ്രമിച്ച പട്ടാമ്പി മുതുതല സ്വദേശി മുഹമ്മദ് ഫായിസ് (25), പാലക്കാട് തൃത്താല സ്വദേശി മുസ്തഫ (27) എന്നിവരെയാണ് എം.ഡി.എം.എയുമായി പിടികൂടിയത്.
#drug #bust #Four #arrested #with #MDMA #ganja #Chalakudy
