സെഞ്ചുറിയുമായി മുന്നില്‍ നിന്ന് പടനയിച്ച് കോലി; പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് അനായാസ ജയവുമായി സെമിയിലേക്ക്

സെഞ്ചുറിയുമായി മുന്നില്‍ നിന്ന് പടനയിച്ച് കോലി; പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് അനായാസ ജയവുമായി സെമിയിലേക്ക്
Feb 23, 2025 10:17 PM | By VIPIN P V

ദുബൈ: (www.truevisionnews.com) ചാമ്പ്യൻസ് ട്രോഫിയിലെ അവേശപോരാട്ടത്തിൽ പാകിസ്താനെതിരെ അനായാസ ജയവുമായി ഇന്ത്യ സെമിക്കരികെ. സൂപ്പർ താരം വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടെ ബലത്തിൽ ആറു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം.

പാകിസ്താന്‍റെ 241 റൺസ് പിന്തുടർന്ന ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 45 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. ആതിഥേയരായ പാകിസ്താന്‍റെ സെമി പ്രതീക്ഷകൾക്ക് തോൽവി തിരിച്ചടിയായി. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോടും തോറ്റിരുന്നു.

സ്കോർ: പാകിസ്താൻ 49.4 ഓവറിൽ 241 റൺസിന് ഓൾ ഔട്ട്. ഇന്ത്യ 42.3 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 244. 

111 പന്തിൽ ഏഴു ഫോറടക്കം കോഹ്ലി 100 റൺസെടുത്ത് പുറത്താകാതെ നിന്നു. താരത്തിന്‍റെ ഏകദിന കരിയറിലെ 51ാം സെഞ്ച്വറിയാണിത്. ശ്രേയസ് അയ്യർ അർധ സെഞ്ച്വറി നേടി. 67 പന്തിൽ ഒരു സിക്സും അഞ്ചു ഫോറുമടക്കം 56 റൺസെടുത്താണ് താരം പുറത്തായത്.

കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ ശുഭ്മൻ ഗിൽ 52 പന്തിൽ 46 റൺസെടുത്ത് പുറത്തായി. 62 പന്തിലാണ് കോഹ്ലി അമ്പതിലെത്തിയത്. നസീം ഷാ എറിഞ്ഞ 27ാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറി കടത്തിയാണ് താരം അർധ സെഞ്ച്വറി പൂർത്തിയാക്കിയത്.

15 പന്തിൽ 20 റൺസെടുത്ത നായകൻ രോഹിത് ശർമ ഷഹീൽ അഫ്രീദിയുടെ പന്തിൽ ക്ലീൻ ബൗൾഡായി. പിന്നാലെ ഗില്ലും കോഹ്ലിയും ചേർന്ന് 17 ഓവറിൽ ടീം സ്കോർ നൂറിലെത്തിച്ചു. തൊട്ടുപിന്നാലെ 52 പന്തിൽ 46 റൺസെടുത്ത ശുഭ്മൻ ഗിൽ പുറത്തായി.

അബ്രാർ അഹ്മദിന്‍റെ പന്തിൽ ബൗൾഡായാണ് താരം മടങ്ങിയത്. മൂന്നാം വിക്കറ്റിൽ കോഹ്ലിയും ശ്രേയസ് അയ്യരും ചേർന്ന് പടുത്തുയർത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്. 111 പന്തിൽ 100 റൺസെടുത്താണ് കൂട്ടുകെട്ട് പിരിഞ്ഞത്.

കുഷ്ദിൽ ഷായുടെ പന്തിൽ ഇമാമുൽ ഹഖിന് ക്യാച്ച് നൽകി ശ്രേയസ്സ് പുറത്താകുമ്പോൾ ടീം സ്കോർ 214ൽ എത്തിയിരുന്നു. പിന്നാലെ ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യ ആറു പന്തിൽ എട്ടു റൺസുമായി മടങ്ങി.മൂന്നു റൺസുമായി അക്സർ പട്ടേൽ പുറത്താകാതെ നിന്നു.

ഷഹീൻ അഫ്രീദിയുടെ പന്തിൽ വിക്കറ്റ് കീപ്പർ റിസ്വന് ക്യാച്ച് നൽകിയാണ് പുറത്തായത്. മത്സരത്തിൽ കോഹ്ലി അപൂർവ നാഴികക്കല്ല് പിന്നിട്ടു. ഏകദിന ക്രിക്കറ്റിൽ 14,000 റൺസ് ക്ലബിലെത്തുന്ന മൂന്നാമത്തെ താരമായി. അതിവേഗം 14,000 റൺസ് നേടുന്ന ലോക റെക്കോഡും കോഹ്ലി സ്വന്തമാക്കി.

ഇതിഹാസം സചിൻ ടെണ്ടുൽക്കറെയാണ് താരം മറികടന്നത്. 15 റൺസ് നേടിയതോടെയാണ് താരം ചരിത്ര നേട്ടത്തിലെത്തിയത്. ശ്രീലങ്കൻ മുൻ താരം കുമാർ സംഗക്കാരയാണ് 14,000 റൺസ് നേടിയ മറ്റൊരു താരം. 287 ഇന്നിങ്സുകളിലാണ് കോഹ്ലി ഏകദിനത്തിൽ 14,000 റൺസിലെത്തിയത്.

സചിൻ 350 ഇന്നിങ്സുകളെടുത്തു. സംഗക്കാരക്ക് 14000 റൺസിലെത്താൻ 478 ഇന്നിങ്സുകൾ വേണ്ടിവന്നു. ഷഹീർ ഷാ അഫ്രീദി രണ്ടു വിക്കറ്റും അബ്രാർ അഹ്മദ്, കുഷ്ദിൽ ഷാ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. നേരത്തെ, ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 49.4 ഓവറിൽ 241 റൺസിന് ഓൾ ഔട്ടായി.

ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്നു വിക്കറ്റ് നേടി. അർധ സെഞ്ച്വറി നേടിയ സൗദ് ഷക്കീലാണ് ടീമിന്‍റെ ടോപ് സ്കോറർ. 76 പന്തിൽ അഞ്ചു ഫോറടക്കം 62 റൺസെടുത്തു. ഹാർദിക് പാണ്ഡ്യയുടെ പന്തിൽ വമ്പനടിക്ക് ശ്രമിച്ച ഷക്കീൽ, അക്സർ പട്ടേലിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്.

നായകൻ മുഹമ്മദ്‌ റിസ്‌വാൻ 77 പന്തിൽ 46 റൺസെടുത്ത് അക്സർ പട്ടേലിന്‍റെ പന്തിൽ ബൗൾഡായി. ഇരുവരും മൂന്നാം വിക്കറ്റിൽ നേടിയ സെഞ്ച്വറി കൂട്ടുകെട്ടാണ് പാകിസ്താൻ ഇന്നിങ്സിന്‍റെ നട്ടെല്ല്. കുഷ്ദിൽ ഷായും (39 പന്തിൽ 38) ഭേദപ്പെട്ട പ്രകടനം നടത്തി. ദുബൈയിലെ സ്പിന്‍ പിച്ചിൽ ഇന്ത്യൻ സ്പിന്നർമാരുടെ തകർപ്പൻ ബൗളിങ്ങാണ് റണ്ണൊഴുക്ക് തടഞ്ഞത്.

#Kohli #front #century #Defeated #Pakistan #entered #semifinals #easywin

Next TV

Related Stories
‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

May 5, 2025 08:36 PM

‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വധഭീഷണി....

Read More >>
കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്നുമുതല്‍

May 5, 2025 01:09 PM

കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്നുമുതല്‍

കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ്...

Read More >>
Top Stories










Entertainment News