മരം വീണ് വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു; വൈദ്യുതി ലൈനുകള്‍ക്ക് അടിയില്‍പ്പെട്ട ഓട്ടോ ഡ്രൈവർക്ക് തലനാരിഴയ്ക്ക് രക്ഷ

 മരം വീണ് വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു; വൈദ്യുതി ലൈനുകള്‍ക്ക് അടിയില്‍പ്പെട്ട ഓട്ടോ ഡ്രൈവർക്ക് തലനാരിഴയ്ക്ക് രക്ഷ
Feb 22, 2025 05:57 AM | By Jain Rosviya

തൃശൂര്‍: (truevisionnews.com) ഗുരുവായൂര്‍ ചൊവ്വല്ലൂര്‍പ്പടി കെബിഎം റോഡില്‍ മരം വീണ് 19 വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. വൈദ്യുതി ലൈനുകള്‍ക്ക് അടിയില്‍പ്പെട്ട ഓട്ടോറിക്ഷയില്‍ നിന്ന് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

ചൊവ്വല്ലൂര്‍പ്പടി സെന്‍റ് ജോണ്‍സ് സ്‌കൂളിനു മുന്നില്‍ മനയില്‍ കൃഷ്ണാനന്ദന്‍റെ വീട്ടുവളപ്പിലെ മാവിന്‍റെ കൊമ്പാണ് ഒടിഞ്ഞു വീണത്.

സ്‌കൂളില്‍ വാര്‍ഷികാഘോഷ പരിപാടികള്‍ നടക്കുന്നതിനാല്‍ സ്‌കൂള്‍ അധികൃതരും നാട്ടുകാരും വിവരമറിയിച്ചത് അനുസരിച്ച് കെഎസ്ഇബി ജീവനക്കാര്‍ സ്ഥലത്തെത്തി.

വൈദ്യുതി ബന്ധം വിച്‌ഛേദിച്ച് മരം മുറിച്ചു നീക്കാനുള്ള ശ്രമത്തിനിടെ മാവിന്റെ വലിയൊരു കൊമ്പു കൂടി ഒടിഞ്ഞുവീണു. ഈ സമയം ലൈന്‍മാന്‍ കലേഷ് മരത്തിന് താഴെ നിന്നിരുന്നു. ശബ്ദം കേട്ട് ഓടി മാറിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

മരം വൈദ്യുതി ലൈനിലേക്ക് വീണതിനെ തുടര്‍ന്ന് ഒരു കിലോമീറ്ററോളം ദൂരത്തില്‍ 19 പോസ്റ്റുകള്‍ മുറിയുകയും കമ്പികള്‍ റോഡില്‍ പൊട്ടി വീഴുകയും ചെയ്തു. ഈ സമയത്ത് റോഡരികിലെ പുല്ല് ചെത്തിവൃത്തിയാക്കിയിരുന്ന നഗരസഭാ ജീവനക്കാരും ഓടി മാറി.

ചൊവ്വല്ലൂര്‍ പടി സെന്‍ററിലേക്ക് പോയിരുന്ന ഓട്ടോയുടെ മുകളിലേക്കാണ് വൈദ്യുതി പോസ്റ്റ് വീണത്. സമീപവാസികള്‍ നിലവിളിച്ചതോടെ ഡ്രൈവര്‍ ചൊവ്വല്ലൂര്‍ സ്വദേശി രാമനത്ത് ഷാഹു ഓട്ടോറിക്ഷയില്‍ നിന്ന് ചാടിയിറങ്ങിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഓട്ടോറിക്ഷയുടെ മുന്‍വശം തകര്‍ന്നു. കൃഷ്ണാനന്ദിന്റെ ഓടിട്ട വീടിനും മതിലിനും ഭാഗികമായി കേടുപറ്റി. അപകട ഭീഷണി ഉയര്‍ത്തിയിരുന്ന മാവ് മുറിച്ചു നീക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചിരുന്നു.

എന്നാല്‍ ഇതിനോട് ചേര്‍ന്ന് വീട്ടമ്പലവും നാഗ പ്രതിഷ്ഠയും ഉള്ളതിനാല്‍ തൊഴിലാളികള്‍ മരം മുറിക്കാന്‍ തയ്യാറായിരുന്നില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. ഗുരുവായൂര്‍ പൊലീസും ഫയര്‍ഫോഴ്‌സും എത്തി നാട്ടുകാരുടെ സഹായത്തോടെ റോഡില്‍ നിന്ന് മരം മുറിച്ച് നീക്കംചെയ്തു.

കഴുമപ്പാടം, തൈക്കാട് സൗത്ത് എന്നീ രണ്ട് ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് കീഴിലുള്ള പ്രദേശങ്ങളില്‍ ഞായറാഴ്ച രാത്രി വരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

#Trees #fell #electricity #poles #broken #auto #driver #under #power #lines #rescued

Next TV

Related Stories
കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

May 14, 2025 09:15 AM

കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

ധനലക്ഷ്മി ലോട്ടറിയുടെ ഫലം ഇന്ന്...

Read More >>
വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം;  കോഴിക്കോട്  വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

May 14, 2025 12:04 AM

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ...

Read More >>
കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

May 13, 2025 09:47 PM

കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച...

Read More >>
Top Stories