'ചേട്ടാ, 5000 രൂപ ലോട്ടറിയടിച്ചു, ഇതൊന്ന് മാറിത്തരാമോ?'; ലോട്ടറി വിൽപനക്കാരന് വ്യാജലോട്ടറി നൽകി പണം തട്ടി

'ചേട്ടാ, 5000 രൂപ ലോട്ടറിയടിച്ചു, ഇതൊന്ന് മാറിത്തരാമോ?'; ലോട്ടറി വിൽപനക്കാരന് വ്യാജലോട്ടറി നൽകി പണം തട്ടി
Feb 20, 2025 03:40 PM | By Athira V

തൃശൂർ: ( www.truevisionnews.com) ലോട്ടറിക്കച്ചവടം നടത്തുന്നവർക്ക് വ്യാജ ലോട്ടറി നൽകി പണം തട്ടുന്ന സംഘം വിലസുന്നു. പാവറട്ടിയിലെ വിൽപ്പനക്കാരനിൽനിന്ന് അയ്യായിരം രൂപയാണ് തട്ടിയെടുത്തത്. വെൻമേനാട് സ്വദേശി വടുക്കൂട്ടയിൽ ശ്രീനിവാസനാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ ദിവസമാണ് സംഭവം.

ബൈക്കിൽ ഹെൽമെറ്റ് ധരിച്ച് മുഖം മറച്ചെത്തിയയാൾ 5,000 രൂ പയുടെ ടിക്കറ്റ് മാറാനുണ്ടോന്ന് ചോദിച്ച് ശ്രീനിവാസനെ സമീപിക്കുകയായിരുന്നു. സാധാരണ പണം നൽകാറുള്ളതുപോലെ ടിക്കറ്റിൻ്റെ നമ്പർ പരിശോധിച്ച് പണം നൽകി.

പിന്നീട് ഈ ടിക്കറ്റ് ലോട്ടറി ഏജൻസിയിലെത്തി പരിശോധിച്ചപ്പോഴാണ് വ്യാജ ടിക്കറ്റാണെന്ന് മനസ്സിലായത്. വർഷങ്ങളായി പാവറട്ടി മേഖലയിൽ ലോട്ടറി വിൽപ്പന നടത്തി ജീവിക്കുന്നയാളാണ് ശ്രീനിവാസൻ.

സംഭവവുമായി ബന്ധപ്പെട്ട് പാവറട്ടി പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ഞായറാഴ്ച താമരപ്പിള്ളിയിലും വ്യാജ ലോട്ടറി നൽകി വിൽപ്പനക്കാരെ കബളിപ്പിച്ച് എണ്ണായിരം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.

#lottery #trader #thrissur #lossess #gang #fake #lottery #scam

Next TV

Related Stories
കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

May 14, 2025 09:15 AM

കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

ധനലക്ഷ്മി ലോട്ടറിയുടെ ഫലം ഇന്ന്...

Read More >>
വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം;  കോഴിക്കോട്  വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

May 14, 2025 12:04 AM

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ...

Read More >>
കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

May 13, 2025 09:47 PM

കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച...

Read More >>
Top Stories