കനാലിൽ കാൽകഴുകാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കനാലിൽ കാൽകഴുകാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Feb 19, 2025 07:09 AM | By Athira V

ഇടുക്കി: ( www.truevisionnews.com) നാലിൽ കാൽകഴുകാനിറങ്ങിയതിനെ തുടർന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

കുമാരമംഗലത്ത് എം വി ഐ പി കനാലിൽ കാൽകഴുകുന്നതിനിടെ കാണാതായ കുമാരമംഗലം ചോഴംകുടിയിൽ പരേതനായ പൈങ്കിളിയുടെ മകൻ സി പി ബിനുവിന്റെ (45) മൃതദേഹമാണ് അടിവാട് തെക്കേകവലയ്ക്ക് സമീപത്തെ കനാലിൽ നിന്ന് ലഭിച്ചത്.

ഞായറാഴ്ച രാത്രിയാണ് ബിനുവിനെ കാണാതാകുന്നത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

ഇതിനിടെ കുമാരമംഗലത്ത് കനാലിന് സമീപത്തെ കെട്ടിടത്തിലെ സി സി ടി വിയിൽ ബിനു കനാലിലേക്ക് ഇറങ്ങുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. തുടർന്ന് ചൊവാഴ്ച രാവിലെ തെക്കേകവല ഭാഗത്തെ കനാലിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കാൽകഴുകുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ബിനു ഒഴുക്കിൽപ്പെടുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.

പോത്താനിക്കാട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം മുവാറ്റുപുഴ താലൂക്ക് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം ബുധനാഴ്ച രാവിലെ പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: സുമി.

#body #missing #youth #was #found #after #he #got #stuck #canal

Next TV

Related Stories
'ഇടതുഭരണമില്ലെങ്കിൽ   ആറുവരി ദേശീയപാത വരില്ലായിരുന്നു,   ബി.ജെ.പിക്ക് ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളാണ് ദേശീയപാതയുടെ കരാറുകാർ'  -  എം വി ഗോവിന്ദൻ

May 23, 2025 10:28 PM

'ഇടതുഭരണമില്ലെങ്കിൽ ആറുവരി ദേശീയപാത വരില്ലായിരുന്നു, ബി.ജെ.പിക്ക് ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളാണ് ദേശീയപാതയുടെ കരാറുകാർ' - എം വി ഗോവിന്ദൻ

മ​ഴ ശ​ക്തി​പ്പെ​ട്ടാ​ൽ ദേ​ശീ​യ​പാ​ത​യി​ൽ ഇ​നി​യും ഇ​ടി​യ​ലും പൊ​ളി​യ​ലു​മു​ണ്ടാ​കു​മെ​ന്നും അ​തി​ൽ ആ​ർ​ക്കാ​ണ് ത​ർ​ക്ക​മു​ള്ള​തെ​ന്നും...

Read More >>
ശക്തമായ മഴ; കോഴിക്കോട് ഖനന പ്രവർത്തനങ്ങൾക്ക് താൽകാലിക നിരോധനം

May 23, 2025 10:15 PM

ശക്തമായ മഴ; കോഴിക്കോട് ഖനന പ്രവർത്തനങ്ങൾക്ക് താൽകാലിക നിരോധനം

കോഴിക്കോട് ഖനന പ്രവർത്തനങ്ങൾക്ക് താൽകാലിക...

Read More >>
കനത്ത മഴ....കണ്ണൂർ ചെങ്കൽപ്പണയിൽ മണ്ണിടിച്ചിൽ; തൊഴിലാളിക്ക് ദാരുണാന്ത്യം

May 23, 2025 08:07 PM

കനത്ത മഴ....കണ്ണൂർ ചെങ്കൽപ്പണയിൽ മണ്ണിടിച്ചിൽ; തൊഴിലാളിക്ക് ദാരുണാന്ത്യം

കണ്ണൂർ ചെങ്കൽപ്പണയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരു തൊഴിലാളി...

Read More >>
Top Stories