ഇടുക്കി : (truevisionnews.com) മഞ്ഞപ്പിത്തത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. വിഷം ഉള്ളിൽ ചെന്നതായി സൂചന ലഭിച്ചതിനെ തുടർന്നാണ് അസ്വാഭാവിക മരണത്തിന് കട്ടപ്പന പൊലീസ് കേസെടുത്തത്.
വെള്ളയാംകുടി പനച്ചേൽ ജോഷിന്റെ ഭാര്യയും വെള്ളിലാങ്കണ്ടം പുലിക്കൊമ്പൽ കുഞ്ഞുമോന്റെ മകളുമായ ശ്രുതി(24) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം മഞ്ഞപ്പിത്ത ലക്ഷണങ്ങളോടെ യുവതിയെ ഇരുപതേക്കർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
.gif)
പിന്നീട് ആരോഗ്യ നില മോശമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നഗരത്തിലെ അക്ഷയ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന യുവതി ഏതാനും ദിവസങ്ങളായി വെള്ളിലാങ്കണ്ടത്തെ സ്വന്തം വീട്ടിലായിരുന്നു. പോസ്റ്റമോർട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ.
#Indications #poison #entered #police #registered #case #death #woman
