ആനയിറങ്കൽ ഡാമിൽ കുളിക്കാനിറങ്ങിയപ്പോൾ അപകടം; കാണാതായ രണ്ടാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി

ആനയിറങ്കൽ ഡാമിൽ കുളിക്കാനിറങ്ങിയപ്പോൾ അപകടം; കാണാതായ രണ്ടാമത്തെ  ആളുടെ മൃതദേഹവും കണ്ടെത്തി
Feb 18, 2025 04:33 PM | By Athira V

ഇടുക്കി: ( www.truevisionnews.com ) ആനയിറങ്കൽ ജലാശയത്തിൽ കുളിക്കാൻ ഇറങ്ങിയ കാണാതായ രണ്ടാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി.

രാജകുമാരി പഞ്ചായത്ത് മെമ്പർ ജയ്സൺ, സുഹൃത്ത് ബിജു എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ മുതൽ ഫയർ ഫോഴ്സും നാട്ടുകാരും പോലീസും നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.

ആനയിറങ്കൽ ഡാമിൽ കുളിക്കാനായി ഇന്നലെ വൈകിട്ടോടെയാണ് ജെയ്സണും, ബിജുവും രണ്ടു സുഹൃത്തുക്കളും എത്തിയത്. എന്നാൽ ഡാം വാച്ചർ ഇവരെ കുളിക്കാൻ അനുവിദിച്ചില്ല, മടക്കി അയച്ചു.

തുടർന്ന് ഒപ്പമുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളെ പൂപ്പാറയിൽ ഇറക്കിയ ശേഷം ജയ്സണും ബിജുവും ആറ് മണിയോടെ വീണ്ടും ഡാമിൽ എത്തുകയായിരുന്നു. ഇക്കാര്യം ഡാം വാച്ചറോ സുഹൃത്തുക്കളോ അറിഞ്ഞില്ലെന്നാണ് വിവരം.

ഇന്ന് രാവിലെ തേയില തോട്ടത്തിൽ എത്തിയ തൊഴിലാളികൾ ഫോൺ ബെല്ലടിക്കുന്നത് കേട്ടു. ജയ്‌സൻ്റെ ഫോണാണ് ഇതെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇവർ ഡാമിൽ അപകടത്തിൽപെട്ടെന്ന് സംശയം ഉയർന്നത്.

ഇവിടെ ഡാമിന് സമീപത്ത് വാഹനവും ചെരുപ്പും വസ്ത്രങ്ങളും കണ്ടതോടെ ഡാമിൽ അകപ്പെട്ടു എന്ന് സ്ഥിരീകരിച്ച് തെരച്ചിൽ നടത്തുകയായിരുന്നു. പിന്നാലെ വനം വകുപ്പ്, പൊലീസ്, ഫയർ ഫോഴ്സ് സംഘവും നാട്ടുകാരും സ്ഥലത്ത് തെരച്ചിൽ നടത്തിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

#occurred #bath #Dam #body #second #missing #person #also #found

Next TV

Related Stories
'ഇടതുഭരണമില്ലെങ്കിൽ   ആറുവരി ദേശീയപാത വരില്ലായിരുന്നു,   ബി.ജെ.പിക്ക് ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളാണ് ദേശീയപാതയുടെ കരാറുകാർ'  -  എം വി ഗോവിന്ദൻ

May 23, 2025 10:28 PM

'ഇടതുഭരണമില്ലെങ്കിൽ ആറുവരി ദേശീയപാത വരില്ലായിരുന്നു, ബി.ജെ.പിക്ക് ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളാണ് ദേശീയപാതയുടെ കരാറുകാർ' - എം വി ഗോവിന്ദൻ

മ​ഴ ശ​ക്തി​പ്പെ​ട്ടാ​ൽ ദേ​ശീ​യ​പാ​ത​യി​ൽ ഇ​നി​യും ഇ​ടി​യ​ലും പൊ​ളി​യ​ലു​മു​ണ്ടാ​കു​മെ​ന്നും അ​തി​ൽ ആ​ർ​ക്കാ​ണ് ത​ർ​ക്ക​മു​ള്ള​തെ​ന്നും...

Read More >>
ശക്തമായ മഴ; കോഴിക്കോട് ഖനന പ്രവർത്തനങ്ങൾക്ക് താൽകാലിക നിരോധനം

May 23, 2025 10:15 PM

ശക്തമായ മഴ; കോഴിക്കോട് ഖനന പ്രവർത്തനങ്ങൾക്ക് താൽകാലിക നിരോധനം

കോഴിക്കോട് ഖനന പ്രവർത്തനങ്ങൾക്ക് താൽകാലിക...

Read More >>
കനത്ത മഴ....കണ്ണൂർ ചെങ്കൽപ്പണയിൽ മണ്ണിടിച്ചിൽ; തൊഴിലാളിക്ക് ദാരുണാന്ത്യം

May 23, 2025 08:07 PM

കനത്ത മഴ....കണ്ണൂർ ചെങ്കൽപ്പണയിൽ മണ്ണിടിച്ചിൽ; തൊഴിലാളിക്ക് ദാരുണാന്ത്യം

കണ്ണൂർ ചെങ്കൽപ്പണയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരു തൊഴിലാളി...

Read More >>
Top Stories