നോയിഡ: ( www.truevisionnews.com ) വിവാഹ ഘോഷയാത്രയ്ക്കിടെ നടന്ന വെടിവെപ്പിൽ രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. നോയിഡയിലെ ആഘാപൂരിൽ ഞായറാഴ്ചയാണ് സംഭവം. ഘോഷയാത്രക്കിടെ ഒരാൾ ആഘോഷത്തിന്റെ ഭാഗമായി ഉതിർത്ത വെടിയാണ് കുഞ്ഞിന്റെ ജീവനെടുത്തത്.

കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്ന് കുടുംബത്തോടൊപ്പം വിവാഹ ഘോഷയാത്രയുടെ നൃത്തം ആസ്വദിക്കുന്നതിനിടെയാണ് കുട്ടിയുടെ തലയ്ക്ക് വെടിയേറ്റത്.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ബൽവീർ സിങ്ങിന്റെ വസതിയിൽ വിവാഹ ഘോഷയാത്ര നടക്കുന്നത്. വധുവിന്റെ സംഘത്തിലുണ്ടായിരുന്ന ഹാപ്പി എന്നയാളാണ് വെടിയുതിർത്തതെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ പറഞ്ഞു.
വികാസ് ശർമയും കുടുംബവും ബാൽക്കണിയിൽ നിന്ന് വിവാഹ ഘോഷയാത്ര വീക്ഷിക്കുന്നതിനിടെയാണ് കുട്ടിയുടെ ശരീരത്തിൽ വെടിയേറ്റത്.
വെടിയേറ്റ ഉടൻ കുഞ്ഞിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
#firing #during #wedding #procession #tragicend #two #a #half #year #old #boy
