സ്കൂൾ വളപ്പിൽ സെല്ലോടേപ്പിൽ പൊതിഞ്ഞ പന്ത് പൊട്ടിത്തെറിച്ചു; സ്ഫോടനം വിദ്യാർത്ഥികൾ തട്ടിക്കളിക്കുന്നതിനിടെ

സ്കൂൾ വളപ്പിൽ സെല്ലോടേപ്പിൽ പൊതിഞ്ഞ പന്ത് പൊട്ടിത്തെറിച്ചു; സ്ഫോടനം വിദ്യാർത്ഥികൾ തട്ടിക്കളിക്കുന്നതിനിടെ
Feb 17, 2025 09:57 PM | By Athira V

തൃശൂർ : ( www.truevisionnews.com ) സ്കൂളിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. പഴയന്നൂർ ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ വരാന്തയിൽ വെച്ചാണ് വസ്തു പൊട്ടിത്തെറിച്ചത്.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടുകൂടിയാണ് സംഭവം. സ്കൂൾ വളപ്പിൽ നിന്നും ലഭിച്ച സെല്ലോടേപ്പ് കൊണ്ട് പൊതിഞ്ഞ പന്തുപോലത്തെ വസ്തു വിദ്യാർത്ഥികൾ തട്ടിക്കളിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്.

പ്ലസ് വൺ വിദ്യാർത്ഥിക്ക് കാലിന് ചെറിയതോതിൽ പരുക്കേറ്റു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്കയച്ചു. സംഭവത്തെ തുടർന്ന് ബോംബ് സ്‌ക്വാഡെത്തി പരിശോധന നടത്തി.

കാട്ടുപന്നിയെ പിടികൂടുന്നതിനായി വെച്ച സ്ഫോടക വസ്തു തെരുവുനായ്ക്കളോ മറ്റോ കടിച്ചു കൊണ്ട് വന്ന് സ്കൂൾ വളപ്പിലിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. പഴയന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



#ball #wrapped #cellotape #exploded #school #grounds #explosion #occurred #while #students #playing

Next TV

Related Stories
Top Stories










Entertainment News