(truevisionnews.com) കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തം തട്ടകത്തിൽ ഇന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ നേരിടും. ആദ്യ ആറിലെത്തി പ്ളേ ഓഫിലേക്ക് കടക്കാൻ ഇന്നത്തെ മത്സരം ജയിച്ചേ പറ്റൂ..

20 കളികളിൽ 46 പോയന്റുമായി ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിലുള്ള കൊൽക്കത്തക്കാർക്കെതിരെ ജയിച്ചുകയറൽ എളുപ്പമാകില്ലെങ്കിലും തോൽവി ടീമിന് ആദ്യ ആറിലെ സ്വപ്നങ്ങൾ പൂർണമായി ഇല്ലാതാക്കും.
ഈ സീസണിൽ കൊൽക്കത്തയിൽ വെച്ച് ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ രണ്ടിനെതിരെ മൂന്നുഗോളുകൾക്ക് മോഹൻ ബഗാൻ ജയിച്ചിരുന്നു. ഇതുൾപ്പെടെ ഇരുവരും ഏറ്റുമുട്ടിയ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും മോഹൻ ബഗാനാണ് ജയിച്ചിരുന്നത്. ഇതുകൂടാതെ കഴിഞ്ഞ അഞ്ചുമത്സരങ്ങളിലും തോൽക്കാത്ത ടീം കൂടിയാണ് മോഹൻബഗാൻ.
ഐ എസ് എൽ ചരിത്രത്തിൽ എട്ടുതവണ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ആറുതവണ മോഹൻ ബഗാൻ ജയിച്ചു, ഒരു തവണ ബ്ലാസ്റ്റേഴ്‌സും, ഒരു തവണ സമനിലയായി. പരിക്കുമൂലം സൂപ്പർ താരം നോഹ സദോയ് കളിക്കാത്തത് ഇന്ന് അതിഥേയർക്ക് തിരിച്ചടിയാകും.
#Must #win #todays #match #Blasters #home #today #face #MohunBagan
