ചെറുതോണി:(truevisionnews.com) അധ്യാപികയെ സാമൂഹ മാധ്യമങ്ങളിലൂടെയടക്കം ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ. കാൽവരിമൗണ്ട് എട്ടാം മൈൽ സ്വദേശി കരിക്കത്തിൽ വീട്ടിൽ സുബ്രഹ്മണ്യന്റെ മകൻ അർജുനെ ( 31) തങ്കമണി പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാൾ താമസിക്കുന്ന തൊടുപുഴ കുമാരമംഗലത്തുള്ള വാടക വീട്ടിൽ നിന്നാണ് പിടികൂടിയത്. അധ്യാപിക തങ്കമണി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് നടപടി.
.gif)
തങ്കമണി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.പി. എബി, സീനിയർ സിവിൽ പൊലീസുകാരായ സുനിൽ കുമാർ, ജിതിൻ എബ്രഹാം, സിജു ജോസഫ് എന്നിവർ ചേർന്നാണ് കസ്റ്റഡിയിൽ എടുത്തത്.
#youth #who #harassed #teacher #through #social #media #arrested.
