ജോലിക്കിടെ ആൾമറയില്ലാത്ത കിണറ്റിൽ കാൽ വഴുതിവീണ് യുവാവ് മരിച്ചു

ജോലിക്കിടെ ആൾമറയില്ലാത്ത കിണറ്റിൽ കാൽ വഴുതിവീണ് യുവാവ് മരിച്ചു
Feb 14, 2025 06:01 PM | By Susmitha Surendran

കൽപ്പറ്റ: (truevisionnews.com) ജോലിക്കിടെ കാൽ വഴുതി കിണറ്റിൽ വീണ യുവാവ് മരിച്ചു. ചുണ്ടേൽ കുഞ്ഞങ്ങോട് നാല് സെന്‍റ് ഉന്നതിയിലെ പ്രകാശ് (42) ആണ് മരിച്ചത്.

കമ്പളക്കാട് പറളിക്കുന്ന് വീട് നിർമാണ ജോലിക്കാരുടെ സഹായി ആയി എത്തിയതായിരുന്നു പ്രകാശ്. ജോലിയെടുക്കുന്ന സ്ഥലത്തിന് സമീപത്തെ കിണറിലാണ് അപകടം ഉണ്ടായത്.

ആൾമറയില്ലാത്ത കിണറിന് സമീപത്തേക്ക് എത്തിയതും കാൽ വഴുതി വീഴുകയായിരുന്നുവെന്നാണ് വിവരം.


#young #man #died #after #slipping #falling #well #working.

Next TV

Related Stories
Top Stories