പട്ടാപ്പകൽ ബാങ്ക് കൊള്ള, കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവർന്നു; മോഷണം ഫെഡറൽ ബാങ്ക് ശാഖയിൽ

പട്ടാപ്പകൽ ബാങ്ക് കൊള്ള, കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവർന്നു; മോഷണം ഫെഡറൽ ബാങ്ക് ശാഖയിൽ
Feb 14, 2025 04:28 PM | By Athira V

തൃശ്ശൂർ: ( www.truevisionnews.com)  പോട്ടയിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള. ഫെഡറൽ ബാങ്ക് ശാഖയിൽ ജീവനക്കാരെ ബന്ദിയാക്കി മോഷണം നടന്നത്. ഇന്ന് ഉച്ചയോടെയാണ് മോഷണം നടന്നത്.

മാനേജറും മറ്റൊരു ജീവനക്കാരനും മാത്രമായിരുന്നു ബാങ്കിൽ ഉണ്ടായിരുന്നത്. ബാക്കി ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോയപ്പോഴായിരുന്നു മോഷ്ടാക്കൾ എത്തിയത്. ആയുധവുമായി എത്തിയാണ് ബാങ്ക് കൊള്ളയടിച്ചത്.

പൊലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. കവർന്ന പണത്തിന്റെ കണക്ക് എടുക്കുകയാണ്. ജീവനക്കാരെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കൊള്ള നടത്തിയത്. ഫെഡറൽ ബാങ്കിന്റെ പ്രധാനപ്പെട്ട ശാഖയിലാണ് സംഭവം നടന്നത്.

ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിരുന്നില്ല. കാഷ് കൗണ്ടറില്‍ നിന്നാണ് പണം കവര്‍ന്നത്. കാഷ് കൗണ്ടര്‍ തല്ലിപൊളിച്ചാണ് അകത്ത് കയറി പണം കവരുകയായിരുന്നു. എത്ര രൂപ നഷ്ടപ്പെട്ടുവെന്നത് സംബന്ധിച്ച് വിവരമില്ല.

ഒരു മോഷ്ടാവ് മാത്രമാണുണ്ടായിരുന്നത്. മുഖം മൂടി ജാക്കറ്റ് ധരിച്ച് കൈയിൽ കത്തിയുമായാണ് മോഷ്ടാവ് എത്തിയത്. മലയാളത്തില്‍ അല്ല മോഷ്ടാവ് സംസാരിച്ചതെന്ന് ബാങ്ക് ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കി. പ്രതിക്കായി വ്യാപക തിരച്ചില്‍. ശക്തമായ വാഹനപരിശോധന നടത്താന്‍ തീരുമാനിച്ചു.

#bank #robbery #chalakudy #threatened #knife #stole #money #federal #bank #pota #branch

Next TV

Related Stories
കണ്ണൂർ പയ്യന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Jul 15, 2025 09:01 PM

കണ്ണൂർ പയ്യന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കണ്ണൂർ പയ്യന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ്...

Read More >>
പൊലീസിനെ വഴിതെറ്റിക്കാന്‍ ഫോണ്‍ ട്രെയിനിലിട്ട് നിയമ വിദ്യാർഥിനി; തിരുവനന്തപുരത്ത് നിന്ന് കാണാതായ 21കാരിയെ മധുരയിൽ കണ്ടെത്തി

Jul 15, 2025 07:10 PM

പൊലീസിനെ വഴിതെറ്റിക്കാന്‍ ഫോണ്‍ ട്രെയിനിലിട്ട് നിയമ വിദ്യാർഥിനി; തിരുവനന്തപുരത്ത് നിന്ന് കാണാതായ 21കാരിയെ മധുരയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് നിന്ന് കാണാതായ തൃശൂർ സ്വദേശിനിയായ 21 കാരിയെ പൊലീസ് മധുരയില്‍ നിന്ന്...

Read More >>
ജനിച്ച മണ്ണിൽ വേണം, നെഞ്ച് നീറി വിപഞ്ചികയുടെ അമ്മ...; കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ സംസ്‌കരിക്കാൻ നീക്കവുമായി നിധീഷ്

Jul 15, 2025 06:37 PM

ജനിച്ച മണ്ണിൽ വേണം, നെഞ്ച് നീറി വിപഞ്ചികയുടെ അമ്മ...; കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ സംസ്‌കരിക്കാൻ നീക്കവുമായി നിധീഷ്

വിപഞ്ചികയുടെയും കുഞ്ഞിന്റെയും സംസ്‌കാരം സംബന്ധിച്ച് അടിയന്തര ഇടപെടല്‍ വേണമെന്ന് വിപഞ്ചികയുടെ അമ്മ...

Read More >>
'തിരിച്ചു വരുമെന്നാണ് വിശ്വാസം’; നിമിഷ പ്രിയയുടെ മോചനം ഉമ്മൻ ചാണ്ടിയുടെ അവസാന ആ​ഗ്രഹമായിരുന്നെന്ന് ചാണ്ടി ഉമ്മൻ

Jul 15, 2025 06:28 PM

'തിരിച്ചു വരുമെന്നാണ് വിശ്വാസം’; നിമിഷ പ്രിയയുടെ മോചനം ഉമ്മൻ ചാണ്ടിയുടെ അവസാന ആ​ഗ്രഹമായിരുന്നെന്ന് ചാണ്ടി ഉമ്മൻ

യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയ തിരിച്ചു വരുമെന്നാണ് വിശ്വാസമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ....

Read More >>
Top Stories

//Truevisionall