വഡോദര: (truevisionnews.com) 5 ടീമുകൾ, 4 വേദികൾ, 22 മത്സരങ്ങൾ വനിതാ പ്രിമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ മൂന്നാം സീസണ് ഇന്ന് ഗുജറാത്തിലെ വഡോദരയിൽ തുടക്കം.

വഡോദരയ്ക്കു പുറമേ ലക്നൗ, ബെംഗളൂരു, മുംബൈ എന്നിവയാണ് വേദികൾ. ഒരുമാസം നീളുന്ന ലീഗിന്റെ ഫൈനൽ മാർച്ച് 15ന് മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ. ഇന്നു രാത്രി 7.30ന് ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ്, ഗുജറാത്ത് ജയന്റ്സിനെ നേരിടും.
പുതിയ ക്യാപ്റ്റൻമാർക്കു കീഴിലാണ് യുപി വോറിയേഴ്സും ഗുജറാത്ത് ജയന്റ്സും ഇത്തവണയെത്തുന്നത്. ഇന്ത്യൻ ഓൾറൗണ്ടർ ദീപ്തി ശർമയാണ് യുപി വോറിയേഴ്സിന്റെ പുതിയ ക്യാപ്റ്റൻ. ഗുജറാത്ത് ജയന്റ്സിനെ ഓസ്ട്രേലിയൻ താരം ആഷ്‍ലി ഗാർഡ്നർ നയിക്കും.
സ്മൃതി മന്ഥനയുടെ ക്യാപ്റ്റൻസിയിൽ നിലവിലെ ചാംപ്യൻമാരായ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് വീണ്ടുമിറങ്ങുമ്പോൾ ഹർമൻപ്രീത് കൗറിന്റെയും (മുംബൈ ഇന്ത്യൻസ്) മെഗ് ലാന്നിങ്ങിന്റെയും (ഡൽഹി ക്യാപിറ്റൽസ്) ക്യാപ്റ്റൻസിക്കും ഇളക്കമില്ല.
മത്സരം സ്റ്റാർ സ്പോർട്സ് ചാനലിലും ഹോട്സ്റ്റാറിലും തൽസമയം കാണാം.
#girl #ready #Womens #Premier #League #Twenty #20 #third #season #starts #today
