(truevisionnews.com) തിരുവനന്തപുരത്ത് പാർവ്വതി പുത്തനാറിൽ വയോധികയെ മരിച്ചനിലയിൽ കണ്ടെത്തി. മേനംകുളം കല്പന സ്വദേശി ലളിത (72) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയായിരുന്നു ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്.

മാനസികാസ്വാസ്ഥ്യമുള്ള ഇവർ വീട്ടിൽ നിന്നും ഇറങ്ങിപ്പോകാറുണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു. ഇന്ന് രാവിലെ ലളിതയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ തെരച്ചിൽ നടത്തുന്നതിനിടെയാണ് പാർവ്വതി പുത്തനാറിൽ മൃതദേഹം കണ്ടത്.
കഴക്കൂട്ടം പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
#old #women #found #dead #Parvathi #Putthanar #Thiruvananthapuram.
