വാലന്റൈന്‍സ്‌ ദിനത്തിൽ പ്രണയാഭ്യർഥന നിരസിച്ചു; യുവതിയെ കുത്തിയ ശേഷം മുഖത്ത് ആസിഡ് ഒഴിച്ച് യുവാവ്

വാലന്റൈന്‍സ്‌ ദിനത്തിൽ പ്രണയാഭ്യർഥന നിരസിച്ചു;  യുവതിയെ കുത്തിയ ശേഷം മുഖത്ത് ആസിഡ് ഒഴിച്ച് യുവാവ്
Feb 14, 2025 02:15 PM | By Susmitha Surendran

ഹൈദരാബാദ് : (truevisionnews.com)  വാലന്റൈൻസ് ദിനത്തിൽ പ്രണയാഭ്യാ‍ർഥന നിരസിച്ചതിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ആന്ധ്രാപ്രദേശിലെ പേരമ്പള്ളിയിലാണ് സംഭവം. 23 വയസ്സുള്ള ആന്ധ്രാ സ്വദേശിനി ​ഗൗതമിയെയാണ് ആക്രമിച്ചത്.

സംഭവത്തിൽ പെൺകുട്ടിയെ സ്ഥിരമായി ശല്ല്യം ചെയ്തിരുന്ന ​​ഗണേഷിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. പഠനം പൂർത്തിയാക്കിയ ശേഷം കാദിരി റോഡിൽ ബ്യൂട്ടിപാർലർ നടത്തുകയായിരുന്നു ​ഗൗതമി.

ഏപ്രിൽ 29 ന് ശ്രീകാന്ത് എന്ന യുവാവുമായി ​ഗൗതമിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. വിവാഹത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു ​ഗൗതമി. എന്നാൽ ​​ഗൗതമിയുടെ വിവാഹം ഉറപ്പിച്ചത് അറിഞ്ഞിട്ടും ​ഗണേഷ് യുവതിയെ സ്ഥിരമായി ശല്യം ചെയ്യുകയായിരുന്നു.

നിരന്തരം ​ഗൗതമിയെ ​ഗണേഷ് പിന്തുടർന്നു. ഗണഷിന്റെ പ്രണയം ​ഗൗതമി ആദ്യമേ തന്നെ നിരസിച്ചിരുന്നു. ഇത് ​ഗണേഷിനെ പ്രകോപിപ്പിച്ചു. വാലന്റൈൻസ് ദിനത്തിലും ​ഗണേഷ് വീണ്ടും തന്റെ പ്രണയം ​ഗൗതമിയെ അറിയിച്ചു. എന്നാൽ വിവാഹനിശ്ചയം കഴിഞ്ഞ ​​ഗൗതമി പ്രണയാഭ്യർഥന വീണ്ടും നിരസിക്കുകയായിരുന്നു.

തുട‍ർന്ന് ​ഗൗതമിയെ കൊല്ലാൻ പ്രതി വ്യക്തമായ പദ്ധതി തയ്യാറാക്കുകയായിരുന്നു. ഇത് അനുസരിച്ച് ​ഗൗതമിയുടെ മാതാപിതാക്കൾ പാൽ വാങ്ങാൻ പോയ സമയം നോക്കി പ്രതി ​ഗൗതമിയുടെ വീട്ടിലെത്തി.

​ഗൗതമിയെ കണ്ടുടൻ തന്നെ കത്തി കൊണ്ട് കുത്തി വീഴ്ത്തുകയും ശേഷം കൈയ്യിൽ കരുതിയിരുന്ന ആസിഡ് യുവതിയുടെ മുഖത്തൊഴിക്കുകയും ചെയ്തു. ​ഗുരുതര പരിക്കേറ്റ ​ഗൗതമി നിലവിൽ ചികിത്സയിലാണ്.

#Acid #attack #young #woman #rejecting #love #proposal #Valentine's #Day.

Next TV

Related Stories
ലോക്സഭാ മണ്ഡല പുനർനിർണയം; എം.കെ സ്റ്റാലിൻ വിളിച്ച യോഗം ഇന്ന്, മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും

Mar 22, 2025 06:53 AM

ലോക്സഭാ മണ്ഡല പുനർനിർണയം; എം.കെ സ്റ്റാലിൻ വിളിച്ച യോഗം ഇന്ന്, മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും

തെലങ്കാന മുഖ്യമന്ത്രി രേവന്ത്‌ റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മൻ, കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അടക്കം...

Read More >>
മണിപ്പൂരിലെ ദുരിതാശ്വാസ ക്യാംപിൽ രണ്ടാം ക്ലാസുകാരി മരിച്ച നിലയിൽ; കൊലപാതകമെന്ന് മാതാപിതാക്കൾ

Mar 21, 2025 07:42 PM

മണിപ്പൂരിലെ ദുരിതാശ്വാസ ക്യാംപിൽ രണ്ടാം ക്ലാസുകാരി മരിച്ച നിലയിൽ; കൊലപാതകമെന്ന് മാതാപിതാക്കൾ

കുട്ടിയുടെ മരണം കൊലപാതകമാണെന്ന് മാതാപിതാക്കൾ ആരോപിച്ചു....

Read More >>
അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു

Mar 21, 2025 07:38 PM

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു

തൊഴിലാളികളുടെ ആവശ്യങ്ങൾ ചർച്ച ചെയ്ത് പരിഗണിക്കാമെന്ന് സെൻട്രൽ ലേബർ കമ്മീഷണർ...

Read More >>
അമിത വേഗത്തിൽ ഓടിച്ച ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചു,  സഹോദരങ്ങൾക്ക് ദാരുണാന്ത്യം

Mar 21, 2025 02:58 PM

അമിത വേഗത്തിൽ ഓടിച്ച ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചു, സഹോദരങ്ങൾക്ക് ദാരുണാന്ത്യം

പുലർച്ചെ 4.30ഓടെയാണ് അപകടം സംഭവിച്ചതെന്ന് ബംഗളുരു വെസ്റ്റ് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ അനിത ഹദ്ദന്നവർ...

Read More >>
കുട്ടികളെ കുത്തിനിറച്ച ഓട്ടോറിക്ഷയുമായി യുവാവ് ,വാഹനം തടഞ്ഞ പൊലീസ്, ഡ്രൈവർക്കെതിരെ  പിഴ ചുമത്തി

Mar 21, 2025 02:23 PM

കുട്ടികളെ കുത്തിനിറച്ച ഓട്ടോറിക്ഷയുമായി യുവാവ് ,വാഹനം തടഞ്ഞ പൊലീസ്, ഡ്രൈവർക്കെതിരെ പിഴ ചുമത്തി

ബികെഡി കവലയിൽ നിൽക്കവേ കുട്ടികളെ കുത്തിനിറച്ച് പോവുകയായിരുന്ന ഓട്ടോ പൊലീസുകാരൻ...

Read More >>
Top Stories

Entertainment News