വീട്ടിലെ ഇരുമ്പ് ഗേറ്റ് വീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

വീട്ടിലെ ഇരുമ്പ് ഗേറ്റ് വീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
Feb 14, 2025 11:29 AM | By Athira V

( www.truevisionnews.com) ഗേറ്റ് വീണ് ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം. ചെന്നൈ നങ്കനല്ലൂരിലാണ് സംഭവം. മരിച്ചത് രണ്ടാം ക്ലാസുകാരി ഐശ്വര്യ. ഇന്നലെ വൈകിട്ട് പിതാവ് സ്കൂളിൽ നിന്ന് വിളിച്ചുകൊണ്ടുവന്നതിന് പിന്നാലെയായിരുന്നു സംഭവം. കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

പെൺകുട്ടിയുടെ പിതാവ് സമ്പത്ത് പ്രദേശത്ത് ഒരു കട നടന്നത്തുന്നതായി പൊലീസ് പറയുന്നു. പെൺകുട്ടിയെ ദിവസവും തന്റെ പിതാവാണ് ഇരുചക്ര വാഹനത്തിൽ സ്കൂളിലേക്ക് കൊണ്ടുപോവുകയും വിളിക്കാൻ വരുന്നതും.

ഇന്നലെ രാവിലെ പതിവുപോലെ സ്കൂളിലേക്ക് പോയ വിദ്യാർത്ഥിനിയെ അച്ഛൻ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു. തുടർന്ന് പെൺകുട്ടി വീടിന്റെ ഇരുമ്പ് ഗേറ്റ് തുറന്നു. അച്ഛൻ ഇരുചക്രവാഹനവുമായി പോയതിനുശേഷം ഇരുമ്പ് ഗേറ്റ് അടച്ചു.

തുടർന്ന്, പെട്ടെന്ന് പെൺകുട്ടിയുടെ മേൽ ഇരുമ്പ് ഗേറ്റ് ഇടിഞ്ഞുവീഴുകയായിരുന്നു. പെൺകുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. അയൽക്കാരും പെൺകുട്ടിയുടെ അച്ഛനും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

#7 #year #old #girl #dies #after #falling #irongate

Next TV

Related Stories
'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

May 9, 2025 12:57 PM

'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

രാജ്യത്തെ എംടിഎം സെന്ററുകൾ അടച്ചിടുമെന്ന പ്രചാരണം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ...

Read More >>
കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

May 8, 2025 11:37 AM

കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

Read More >>
Top Stories