യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
Feb 13, 2025 08:37 PM | By Susmitha Surendran

തൃശൂര്‍: (truevisionnews.com)  തൃശൂര്‍ കൊടുങ്ങല്ലൂരിൽ യുവതിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഭീഷണി മൂലം ജീവനൊടുക്കിയതാണെന്നാരോപിച്ച് കുടുംബാംഗങ്ങള്‍ രംഗത്തെത്തി.

കൊടുങ്ങല്ലൂര്‍ എറിയാട് യു ബസാർ പാലമുറ്റം കോളനിയിൽ വാക്കാശ്ശേരി രതീഷിന്‍റെ ഭാര്യ ഷിനി (34)യാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

ഇന്ന് ഉച്ചയോടെ ഒന്നിലധികം പലിശ ഇടപാട് സ്ഥാപനങ്ങളിലെ കളക്ഷൻ ഏജന്‍റുമാർ ഒന്നിച്ച് വീട്ടിലെത്തി തിരിച്ചടവ് തുക ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്.

ഇതിനിടെ ഷിനി കിടപ്പുമുറിയിൽ കയറി വാതിലടക്കുകയുമായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. വീട്ടുകാരും അയൽവാസികളും ചേർന്ന് വാതിൽ പൊളിച്ച് ഉടൻ തന്നെ ഷിനിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലാണ് ഷിനിയെ വീട്ടുകാര്‍ കണ്ടെത്തിയത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

#woman #found #hanging #dead #her #bedroom #Kodungallur #Thrissur.

Next TV

Related Stories
കണ്ണൂർ പയ്യന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Jul 15, 2025 09:01 PM

കണ്ണൂർ പയ്യന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കണ്ണൂർ പയ്യന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ്...

Read More >>
പൊലീസിനെ വഴിതെറ്റിക്കാന്‍ ഫോണ്‍ ട്രെയിനിലിട്ട് നിയമ വിദ്യാർഥിനി; തിരുവനന്തപുരത്ത് നിന്ന് കാണാതായ 21കാരിയെ മധുരയിൽ കണ്ടെത്തി

Jul 15, 2025 07:10 PM

പൊലീസിനെ വഴിതെറ്റിക്കാന്‍ ഫോണ്‍ ട്രെയിനിലിട്ട് നിയമ വിദ്യാർഥിനി; തിരുവനന്തപുരത്ത് നിന്ന് കാണാതായ 21കാരിയെ മധുരയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് നിന്ന് കാണാതായ തൃശൂർ സ്വദേശിനിയായ 21 കാരിയെ പൊലീസ് മധുരയില്‍ നിന്ന്...

Read More >>
ജനിച്ച മണ്ണിൽ വേണം, നെഞ്ച് നീറി വിപഞ്ചികയുടെ അമ്മ...; കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ സംസ്‌കരിക്കാൻ നീക്കവുമായി നിധീഷ്

Jul 15, 2025 06:37 PM

ജനിച്ച മണ്ണിൽ വേണം, നെഞ്ച് നീറി വിപഞ്ചികയുടെ അമ്മ...; കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ സംസ്‌കരിക്കാൻ നീക്കവുമായി നിധീഷ്

വിപഞ്ചികയുടെയും കുഞ്ഞിന്റെയും സംസ്‌കാരം സംബന്ധിച്ച് അടിയന്തര ഇടപെടല്‍ വേണമെന്ന് വിപഞ്ചികയുടെ അമ്മ...

Read More >>
'തിരിച്ചു വരുമെന്നാണ് വിശ്വാസം’; നിമിഷ പ്രിയയുടെ മോചനം ഉമ്മൻ ചാണ്ടിയുടെ അവസാന ആ​ഗ്രഹമായിരുന്നെന്ന് ചാണ്ടി ഉമ്മൻ

Jul 15, 2025 06:28 PM

'തിരിച്ചു വരുമെന്നാണ് വിശ്വാസം’; നിമിഷ പ്രിയയുടെ മോചനം ഉമ്മൻ ചാണ്ടിയുടെ അവസാന ആ​ഗ്രഹമായിരുന്നെന്ന് ചാണ്ടി ഉമ്മൻ

യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയ തിരിച്ചു വരുമെന്നാണ് വിശ്വാസമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ....

Read More >>
Top Stories

//Truevisionall