നാട്ടിലേക്കുള്ള യാത്രക്കിടെ പ്രവാസി മലയാളി യുവാവ് വടകര മൂരാട് പുഴയിൽ ചാടി

നാട്ടിലേക്കുള്ള യാത്രക്കിടെ പ്രവാസി മലയാളി യുവാവ് വടകര മൂരാട് പുഴയിൽ ചാടി
Feb 13, 2025 12:44 PM | By VIPIN P V

കോഴിക്കോട്: (www.truevisionnews.com) നാട്ടിലേക്കുള്ള യാത്രക്കിടെ പ്രവാസി മലയാളി യുവാവ് യാത്രാമദ്ധ്യേ വടകര മൂരാട് പുഴയിൽ ചാടി. കാസർകോട് സ്വദേശി മുനവർ ആണ് കോയമ്പത്തൂർ മാംഗ്‌ളൂർ ഇന്റർസിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ പുഴയിലേക്ക് ചാടിയത്.

ടകര മൂരാട് റെയിൽവേ മേൽപ്പാലത്തിൽ ട്രെയിനെത്തിയപ്പോഴായിരുന്നു സംഭവം. പിന്നീട് പുഴയിൽ നിന്നും നീന്തി അവശ നിലയിൽ കരക്കെത്തിയ യുവാവിനെ സ്ഥലത്തെത്തിയ പൊലീസ് വടകര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഇദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. വിദേശത്ത് നിന്ന് കോയമ്പത്തൂരിൽ വിമാനമിറങ്ങിയ മുനവർ ട്രെയിനിൽ കാസർകോടേക്ക് പോവുകയായിരുന്നു. പുഴയിലേക്ക് ചാടാനുള്ള കാരണം വ്യക്തമല്ല.

#While #traveling #back #home #expatriate #Malayali #youth #jumped #Vadakara #Muradriver

Next TV

Related Stories
Top Stories










Entertainment News