(truevisionnews.com) ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ക്യാപ്റ്റൻ ആര് എന്ന നിർണായക തീരുമാനം ഇന്ന്. വ്യാഴാഴ്ച ഇന്ത്യന്‍ സമയം രാവിലെ 11.30ന് ആര്‍സിബി തങ്ങളുടെ തീരുമാനം അറിയിക്കുമെന്നാണ് ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ഏകദിനത്തിന് ശേഷം പ്രഖ്യാപിച്ചത്.

ഇന്ത്യന്‍ ടീമിന്റെയും ആര്‍സിബിയുടെ മുന്‍ ക്യാപ്റ്റനായിരുന്ന സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയാണ് സാധ്യതാ പട്ടികയില്‍ മുന്നിലുള്ള താരം. ഐപിഎല്‍ 2025 സീസണില്‍ കോഹ്‌ലി ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് ശക്തമായ അഭ്യൂഹങ്ങളുണ്ടായിരുന്നു. കോഹ്‌ലി തന്നെയാണ് ക്യാപ്റ്റനായി എത്താന്‍ സാധ്യതയെന്ന് എ ബി ഡി വില്ലിയേഴ്‌സും അശ്വിനുമടക്കമുള്ള താരങ്ങളും പ്രതികരിക്കുകയും ചെയ്തിരുന്നു.
2013 മുതല്‍ 2021 വരെ കോഹ്‌ലി റോയല്‍ ചലഞ്ചേഴ്‌സിന്റെ ക്യാപ്റ്റനായിരുന്നു. അതില്‍ 2016ലെ ഐപിഎല്ലില്‍ ടീമിനെ ഫൈനലില്‍ എത്തിക്കാന്‍ കഴിഞ്ഞതാണ് കോഹ്‌ലിയുടെ പ്രധാന നേട്ടം. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ ഉള്‍പ്പെടെ നായകനായിരിന്നിട്ടും ടീമിനെ കിരീട വിജയത്തിലേക്ക് നയിക്കാന്‍ കോഹ്‌ലിക്ക് കഴിഞ്ഞിട്ടില്ല.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച 68 മത്സരങ്ങളില്‍ 40ലും വിജയിച്ചതാണ് വിരാട് കോഹ്‌ലിയെ വീണ്ടും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സിനെ പ്രേരിപ്പിക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് നിരയില്‍ മറ്റാര്‍ക്കും ക്യാപ്റ്റന്‍സില്‍ മികച്ച അനുഭവ സമ്പത്ത് ഇല്ല. കഴിഞ്ഞ സീസണിലെ നായകനായ ഫാഫ് ഡുപ്ലെസിസ് ഇത്തവണ അവര്‍ക്കൊപ്പമില്ല.
വരാനിരിക്കുന്ന സീസണില്‍ ഫ്രാഞ്ചൈസിയെ നയിക്കാന്‍ സാധ്യതയുള്ള മറ്റൊരു ക്രിക്കറ്റ് കളിക്കാരന്‍ രജത് പട്ടീദറാണ്. ഫാഫ് ഡു പ്ലെസിസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ സീസണില്‍ ആര്‍സിബിയുടെ മികച്ച പ്രകടനക്കാരില്‍ ഒരാളായിരുന്നു അദ്ദേഹം കൂടാതെ ഇന്ത്യയ്ക്കു വേണ്ടിയും കളിച്ചിട്ടുണ്ട്.
ഫ്രാഞ്ചൈസിയുടെ ഭാവിയും മധ്യപ്രദേശിന്റെ ക്യാപ്റ്റനെന്ന നിലയില്‍ രജത്തിന്റെ സമീപകാല അനുഭവവും കണക്കിലെടുത്ത് വിരാട് കോഹ്ലിക്ക് പകരം ഒരു പ്രായം കുറഞ്ഞ കളിക്കാരനെ ടീമിലെത്തിക്കാനുള്ള ധീരമായ തീരുമാനവും ആർസിബി എടുത്തേക്കാം.
#Royal #Captain #Kohli #RajatPatider #probable #list
