(truevisionnews.com) ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സെഞ്ചുറിയടിച്ച ഇന്ത്യൻ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് ലോക റെക്കോര്‍ഡ്. മുൻ നായകൻ വിരാട് കോഹ്ലി അർധസെഞ്ച്വറിയും നേടി.

102 പന്തില്‍ 112 റണ്‍സടിച്ച ഗില്‍ ഏകദിന ക്രിക്കറ്റില്‍ അതിവേഗം 2500 റണ്‍സ് തികയ്ക്കുന്ന താരമായി. 53 ഏകദിനങ്ങളില്‍ 2500 റണ്‍സ് തികച്ച ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയുടെ റെക്കോര്‍ഡാണ് ശുഭ്മാന്‍ ഗില്‍ ഇന്ന് മറികടന്നത്.
55 പന്തിൽ നിന്നും 52 റൺസാണ് വിരാട് സ്വന്തമാക്കിയത്. മികച്ച രീതിയിൽ ബാറ്റ് വീശികൊണ്ടിരുന്ന വിരാട് റഷീദിന്‍റെ പന്തിൽ വിക്കറ്റ് കീപ്പറിന് ക്യാച്ച് നൽകിയാണ് പുറത്തായത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ നായകൻ രോഹിത് ശർമയെ (1) നഷ്ടമായിരുന്നു. മൂന്നാമനായെത്തിയ വിരാട് ശുഭ്മൻ ഗില്ലിനൊപ്പം നിന്നു നങ്കൂരമിട്ട് കളിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും 116 റൺസാണ് കൂട്ടിച്ചേർത്തത്.ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ വിരാട് കോഹ്ലി മികച്ച താളം കണ്ടെത്തിയിരുന്നു. ഏഴ് സ്റ്റൈലിഷ് ഫോറും ഒരു ക്ലാസിക്ക് സിക്സറമടങ്ങിയതാണ് വിരാടിന്‍റെ ഇന്നിങ്സ്.
അപ്പുറം അടിച്ചു തകർത്ത ഗിൽ 112 റൺസ് നേടി പുറത്തായി. 102 പന്തിൽ 14 ഫോറും മൂന്ന് സിക്സറുമടിച്ചാണ് ഗില്ലിന്‍റെ മനോഹര ബാറ്റിങ്. യുവതാരത്തിന്‍റെ ഏഴാം ഏകദിന സെഞ്ച്വറിയാണിത്. തുടക്കം നങ്കൂരമിട്ട് കളിച്ച ഗിൽ പിന്നീട് കത്തികയറുകയായിരുന്നു.
ക്ലാസിക്ക് ഷോട്ടുകളും സിംഗിളുകളും ഡബിളുകളുമായുള്ള ഓട്ടവുമെല്ലാമായി മികച്ച ഇന്നിങ്സ് തന്നെ അദ്ദേഹം കാഴ്ചവെച്ചു.അർധസെഞ്ച്വറിയുമായി ശ്രേയസ് അയ്യരും ഒരു റണ്ണുമായി കെ.എൽ രാഹുലുമാണ് ക്രീസിലുള്ളത്. 35 ഓവറിൽ 228ന് മൂന്ന് എന്ന നിലയിലാണ് ഇന്ത്യ.
#ShubmanGill #sets #world #record #century #Virats #halfcentury #India #top #score #3rd #ODI
