പത്തനംതിട്ട: (www.truevisionnews.com) പത്തനംതിട്ട കൂടുതല്‍ 19 കാരി ഗായത്രിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗായത്രിയുടെ അമ്മയ്‌ക്കൊപ്പം താമസിക്കുന്ന ആദര്‍ശിനെതിരെ ആരോപണവുമായി രണ്ടാനച്ഛന്‍. പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം രാവിലെ വരെ ആദര്‍ശ് വീട്ടില്‍ ഉണ്ടായിരുന്നു.

ലോറി ഡ്രൈവറായ ആദര്‍ശ് ഗോവയ്ക്ക് പോയി എന്നാണ് ഇപ്പോള്‍ വിശദീകരിക്കുന്നത്. അടൂരിലെ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ മകളെ പഠനത്തിന് അയക്കരുത് എന്ന് നിര്‍ദ്ദേശിച്ചിരുന്നുവെന്നും രണ്ടനാച്ഛന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.
പത്തനംതിട്ട കോന്നി മുറിഞ്ഞകല്ലില്‍ പത്തൊന്‍പതുകാരി ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപകനെതിരെ ആരോപണം ആവര്‍ത്തിച്ച് മരിച്ച ഗായത്രിയുടെ അമ്മയും രംഗത്തെത്തി. അധ്യാപകന്‍ ടൂറിനിടയില്‍ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പിന്നീട് ഇത് കാണിച്ച് പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ഗായത്രിയുടെ അമ്മ രാജി മാധ്യമങ്ങളോട് പറഞ്ഞു.
അരുതാത്ത സാഹചര്യത്തില്‍ അധ്യാപകനെ ഗായത്രി കണ്ടുവെന്നും ഇതിന്റെ വൈരാഗ്യം അധ്യാപകനുണ്ടെന്നും അവര്‍ പറഞ്ഞു.രണ്ടാനച്ഛനുമായി തനിക്കും മകള്‍ക്കും ബന്ധമില്ലെന്നും ഒരു സമ്പര്‍ക്കവും രണ്ടാനച്ഛന്‍ ചന്ദ്രശേഖരനുമായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഗായത്രിയെ കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.അടൂരിലെ അഗ്നിവീര്‍ റിക്രൂട്ട്മെന്റ് പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ഥിയായിരുന്നു ഗായത്രി.
അധ്യാപകന്‍ ഡേറ്റിങിന് ക്ഷണിച്ചതിനെ തുടര്‍ന്ന് ജീവനൊടുക്കിയെന്നാണ് മരണത്തില്‍ അമ്മ രാജി ആദ്യം ഉന്നയിച്ച ആരോപണം.
#year #old #girl #hanged #herself #pathanamthitta #Stepfather #accuses #Adarsh #who #lives #mother
