വധശ്രമം ഉൾപ്പെടെ നിരവധി കേസുകൾ; ഒടുവിൽ 24-കാരനെ കാപ്പ പ്രകാരം നാടുകടത്താൻ ഉത്തരവ്

വധശ്രമം ഉൾപ്പെടെ നിരവധി കേസുകൾ; ഒടുവിൽ 24-കാരനെ കാപ്പ പ്രകാരം നാടുകടത്താൻ ഉത്തരവ്
Feb 12, 2025 01:59 PM | By VIPIN P V

കായംകുളം: (www.truevisionnews.com) കായംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. എരുവ ചാരുംമൂട്ടിൽതറയിൽ ത്രീഡി ഫൈസൽ എന്നു വിളിക്കുന്ന ഫൈസലിനെയാണ് (24) കാപ്പാ നിയമപ്രകാരം നാടു കടത്തിയത്.

കായംകുളം പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ഫൈസൽ കൊലപാതക ശ്രമം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം മുതലായ കേസുകളിൽ പ്രതിയാണ്.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ ശുപാർശയിലാണ് ഇയാൾക്കെതിരെ കാപ്പാ നിയമ പ്രകാരം നാടുകടത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

#Severalcases #attemptedmurder #Finally #year #old #ordered #deported #under #CAPA

Next TV

Related Stories
Top Stories










Entertainment News