മലപ്പുറം: ( www.truevisionnews.com ) വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണി പ്രസംഗവുമായി മലപ്പുറം ഡിസിസി പ്രസിഡന്‍റ് വി.എസ് ജോയ്. ക്ഷമയുടെ നെല്ലിപ്പലക കണ്ടു, ഇനി തിരിച്ചടിക്കും, പ്രതിരോധിക്കും. ഇന്ന് വന്നത് കൊടിയുമായിട്ടാണ്, നാളെ ചൂട്ടുകറ്റയുമായി വന്ന് ഓഫീസ് ചുട്ടുകരിക്കുമെന്ന് ജോയ് പറഞ്ഞു.

ജീവിക്കാനുള്ള അവകാശത്തെ ചവിട്ടിമെതിച്ച് ഒരു ഉദ്യോസ്ഥനേയും വനം മന്ത്രിയെയും വിലസാൻ അനുവദിക്കില്ലെന്നും അദ്ദേഹം ഭീഷണി മുഴക്കി. കാഞ്ഞിരപ്പുഴ ഫോറസ്റ്റ് ഓഫീസ് മാർച്ചിലായിരുന്നു ഭീഷണിപ്രസംഗം.
അതേസമയം വന്യജീവി ആക്രമണം നേരിടാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി. സർക്കാർ ആളുകളെ വിധിക്ക് വിട്ടുകൊടുക്കുകയാണ്. യോഗം നടക്കുന്നു എന്നല്ലാതെ റിസൽട്ട് ഉണ്ടാവുന്നില്ല. ആര്‍ആര്‍ടി സംഘത്തെ കൂടുതലായി ഒരുക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
#vsjoys #threat #against #aksaseendran
