എരൂരിൽ യുവാവിനെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തി; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

എരൂരിൽ യുവാവിനെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തി; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ
Feb 12, 2025 10:37 AM | By VIPIN P V

കൊച്ചി: (www.truevisionnews.com) തൃപ്പൂണിത്തുറ എരൂരിൽ യുവാവിനെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തി. എരൂർ പെരീക്കാട് തമ്പി എന്ന് വിളിക്കുന്ന സനൽ (43) ആണ് മരിച്ചത്.

മൃതദേഹം തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സുഹൃത്തുക്കളായ മറ്റു രണ്ട് പേർക്കൊപ്പം ഇന്നലെ രാത്രി സനൽ മദ്യപിച്ചിരുന്നു.

മദ്യപാനത്തിനിടെ സുഹൃത്തുക്കളുമായി വാക്ക് തർക്കം ഉണ്ടായെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സുഹൃത്തുക്കളിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഒരാൾക്കായി അന്വേഷണം തുടരുകയാണ്. മരണകാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

#Eroor #young #man #founddead #lake #Friend #policecustody

Next TV

Related Stories
Top Stories










Entertainment News