രാത്രി തർക്കത്തിനിടെ ഭാര്യയെ അടിച്ചുകൊന്നു, ഉച്ചവരെ മൃതദേഹത്തിനൊപ്പം കഴിഞ്ഞു, ശേഷം പൊലീസ് സ്റ്റേഷനിലെത്തി

രാത്രി തർക്കത്തിനിടെ ഭാര്യയെ അടിച്ചുകൊന്നു, ഉച്ചവരെ മൃതദേഹത്തിനൊപ്പം കഴിഞ്ഞു, ശേഷം പൊലീസ് സ്റ്റേഷനിലെത്തി
Feb 12, 2025 10:36 AM | By Athira V

അഗർത്തല: ( www.truevisionnews.com) വീട്ടിൽ വെച്ചുണ്ടായ തർക്കത്തിനിടെ ഭാര്യയെ അടിച്ചുകൊന്ന ശേഷം യുവാവ് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു.

മണിക്കൂറുകളോളം മൃതദേഹവുമായി വീട്ടിൽ തന്നെ കഴിഞ്ഞതിന് ശേഷമാണ് യുവാവ് പൊലീസ് സ്റ്റേഷനിലെത്തി സ്വന്തം കുറ്റം ഏറ്റുപറഞ്ഞത്. ത്രിപുരയിലെ വെസ്റ്റ് ത്രിപുര ജില്ലയിലാണ് സംഭവം. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു.

ശ്യാംലാൽ ദാസ് എന്ന 40കാരനാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഭാര്യ സ്വപ്നയെ കുടുംബ കലഹത്തെ തുടർന്ന് താൻ തലയ്ക്കടിച്ച് കൊന്നെന്ന് പൊലീസുകാരെ അറിയിക്കുകയായിരുന്നു.

തിങ്കളാഴ്ച രാത്രിയായിരുന്നു ഈ സംഭവം. ചില വീട്ടുകാര്യങ്ങൾ പറഞ്ഞ് വഴക്കുണ്ടായി ഒടുവിൽ ഭാരമുള്ള വസ്തു ഉപയോഗിച്ച് തലയ്ക്കടിച്ച് സ്വപ്നയെ കൊല്ലുകയായിരുന്നു.

രാത്രി കൊലപാതകം നടത്തിയ ശേഷം പിറ്റേ ദിവസം ഉച്ച വരെ മൃതദേഹവുമായി ശ്യാംലാൽ ദാസ് വീട്ടിൽ കഴിഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 1.20ഓടെയാണ് പൊലീസ് സ്റ്റേഷനിലെത്തി കാര്യം പറയുന്നത്.

വിവരമറിഞ്ഞ ഉടൻ ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥർ ഇയാളുടെ വീട്ടിലെത്തി. ഭാര്യ വീട്ടിൽ രക്തത്തിൽ കുളിച്ച് കിടക്കുകയാണെന്നായിരുന്നു ഇയാൾ പറ‌ഞ്ഞത്.

വീട്ടിൽ നിന്ന് മൃതദേഹം കണ്ടെടുത്തതിന് ശേഷം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ശ്യാംലാൽ ദാസിനെ അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനകൾക്കായി അയച്ചിരിക്കുകയാണ്. വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

#during #family #dispute #night #man #killed #wife #kept #body #him #till #next #day #noon

Next TV

Related Stories
നാലുവയസുകാരിയെ അയൽവാസി നരബലിക്ക് ഇരയാക്കി, രക്തം കുടുംബക്ഷേത്രത്തില്‍ അര്‍പ്പിച്ചു,  അറസ്റ്റ്

Mar 11, 2025 12:19 PM

നാലുവയസുകാരിയെ അയൽവാസി നരബലിക്ക് ഇരയാക്കി, രക്തം കുടുംബക്ഷേത്രത്തില്‍ അര്‍പ്പിച്ചു, അറസ്റ്റ്

പ്രതി മനോവൈകല്യമുള്ളയാളാണെന്നും കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരിയാണെന്നും പൊലീസ്...

Read More >>
ബിജെപി നേതാവിനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി, അക്രമിച്ചത് ബൈക്കിലെത്തിയ മൂന്നംഗ സംഘം

Mar 11, 2025 08:19 AM

ബിജെപി നേതാവിനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി, അക്രമിച്ചത് ബൈക്കിലെത്തിയ മൂന്നംഗ സംഘം

മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചു. അന്വേഷണം ആരംഭിച്ചതായി പൊലീസ്...

Read More >>
പാര്‍ക്കിങില്‍ തര്‍ക്കം; ഓണ്‍ലൈന്‍ കാബ് ഡ്രൈവറെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്നു

Mar 9, 2025 10:11 PM

പാര്‍ക്കിങില്‍ തര്‍ക്കം; ഓണ്‍ലൈന്‍ കാബ് ഡ്രൈവറെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്നു

അജ്ഞാതരായ ആളുകള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത കൊലപാതകക്കുറ്റം ചുമത്തി അന്വേഷണം ആരംഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥന്‍...

Read More >>
പെട്രോളും 100 രൂപയും ആവശ്യപ്പെട്ടു, വിസമ്മതിച്ചതോടെ ആക്രമണം; ടൂറിസ്റ്റിനെയും ഹോംസ്റ്റേ ഉടമയെയും കൂട്ടബലാത്സംഗത്തിനിരയാക്കി

Mar 8, 2025 12:48 PM

പെട്രോളും 100 രൂപയും ആവശ്യപ്പെട്ടു, വിസമ്മതിച്ചതോടെ ആക്രമണം; ടൂറിസ്റ്റിനെയും ഹോംസ്റ്റേ ഉടമയെയും കൂട്ടബലാത്സംഗത്തിനിരയാക്കി

സനാപൂർ നദിക്കരയിലാണ് ഞെട്ടിക്കുന്ന സംഭവം. മകൂടെയുണ്ടായിരുന്ന പുരുഷ സുഹൃത്തുക്കളെ അക്രമികൾ മർദ്ദിച്ച് നദിയിലേക്ക് തള്ളിയിടുകയും...

Read More >>
ഭാര്യയുമായുള്ള തര്‍ക്കത്തിനിടെ ഇടപെട്ടു; കുന്തം ഉപയോഗിച്ച് അമ്മയെ കൊലപ്പെടുത്തി യുവാവ്

Mar 7, 2025 05:24 PM

ഭാര്യയുമായുള്ള തര്‍ക്കത്തിനിടെ ഇടപെട്ടു; കുന്തം ഉപയോഗിച്ച് അമ്മയെ കൊലപ്പെടുത്തി യുവാവ്

കൊലപാതകത്തിന് വിനോദ് കുമാറിന് എതിരേ പോലീസ് കേസെടുത്തിട്ടുണ്ട്....

Read More >>
Top Stories