താമരശ്ശേരി : ( www.truevisionnews.com ) ബ്രോസ്റ്റഡ് ചിക്കന്‍ ആവശ്യപ്പെട്ട് കടയിലെത്തിയവര്‍, ചിക്കന്‍ തീര്‍ന്നുപോയതിന്റെ പേരില്‍ ജീവനക്കാരെ മര്‍ദിച്ച് അക്രമം നടത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു.

താമരശ്ശേരി ചുങ്കത്തെ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ചായക്കടയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെ നടന്ന സംഭവത്തിലാണ് ആക്രമം നടത്തിയ താമരശ്ശേരി, കട്ടിപ്പാറ സ്വദേശികളുള്‍പ്പെട്ട അഞ്ചംഗസംഘത്തിനെതിരേ കേസെടുത്തത്.
അന്യായമായി തടഞ്ഞുവെച്ച് ദേഹോപദ്രവമേല്‍പ്പിച്ചെന്ന ഭക്ഷണാശാല നടത്തിപ്പുകാരന്‍ വി.കെ. സഈദിന്റെ പരാതിയിലാണ് ഷാമില്‍, നിഖില്‍, ഗഫൂര്‍, ഫറൂഖ്, ജമാല്‍ എന്നിവരുടെപേരില്‍ താമരശ്ശേരി പോലീസ് കേസെടുത്തത്.
സംഘം ചുങ്കത്തെ പഴയ ചെക്പോസ്റ്റിനു സമീപത്തെ കടയില്‍ രാത്രി പന്ത്രണ്ടേകാലോടെ എത്തി ബ്രോസ്റ്റഡ് ചിക്കന്‍ ആവശ്യപ്പെടുകയായിരുന്നു. ചിക്കന്‍ തീര്‍ന്നുപോയതായി ജീവനക്കാരന്‍ അറിയിച്ചെങ്കിലും, കടയിലെത്തിയവര്‍ തങ്ങള്‍ക്ക് അതു വേണമെന്നാവശ്യപ്പെട്ട് തര്‍ക്കിച്ചു.
വാക്കേറ്റത്തിനൊടുവില്‍ ഭക്ഷണശാല നടത്തിപ്പുകാരന്‍ പൂനൂര്‍ നെല്ലിക്കല്‍ വീട്ടില്‍ വി.കെ. സഈദിനെയും അക്രമം തടയാന്‍ ശ്രമിച്ച കടയിലെ ജീവനക്കാരന്‍ അസം സ്വദേശി മെഹദി ആലത്തെയും മര്‍ദിക്കുകയും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയുമായിരുന്നു. കടയില്‍ നടന്ന അക്രമത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
#beating #hotel #staff #Thamarassery #over #broasted #chicken #Case #against #five #people
