ഫുട്ബോള്‍ മത്സരത്തിന്‍റെ ഫൈനലിന് ശേഷം ആരാധകരുടെ കൂട്ടത്തല്ല്, പിന്നാലെ ഒരു വീടിന് പെട്രോളൊഴിച്ച് തീയിട്ടു, രണ്ട് പേര്‍ക്ക് പരിക്ക്

ഫുട്ബോള്‍ മത്സരത്തിന്‍റെ ഫൈനലിന് ശേഷം ആരാധകരുടെ കൂട്ടത്തല്ല്, പിന്നാലെ ഒരു വീടിന് പെട്രോളൊഴിച്ച് തീയിട്ടു, രണ്ട് പേര്‍ക്ക് പരിക്ക്
Feb 12, 2025 08:23 AM | By Athira V

കാസർകോട്: ( www.truevisionnews.com) കാസര്‍കോട് ചിത്താരിയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ കൂട്ടത്തല്ല്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തിന് തുടര്‍ച്ചയായി പൂച്ചക്കാട് ഒരു വീടിന് തീയിട്ടു.

ചിത്താരി ഹസീന സ്പോര്‍ട്സ് ആന്‍റ് ആര്‍ട്സ് ക്ലബ് സംഘടിപ്പിച്ച ഫുട്ബോള്‍ മത്സരത്തിന്‍റെ ഫൈനലിന് ശേഷമായിരുന്നു കൂട്ടത്തല്ല്. വിജയികളായ യംഗ് ഹീറോസ് പൂച്ചക്കാടിന്‍റെ ആരാധകരാണ് കളിക്കളത്തില്‍ ഇറങ്ങി യുവാക്കളെ മര്‍ദ്ദിച്ചതെന്നാണ് പരാതി.

വാക്ക് തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു. തെക്കുംപുറം സ്വദേശി റാഫി, ബാസിത്ത് എന്നിവര്‍ക്ക് പരിക്കേറ്റു. സംഭവത്തിന്‍റെ തുടര്‍ച്ചയായി പൂച്ചക്കാട് റഹ്മത്ത് റോഡിലെ കെഎം ഫൈസലിന്‍റെ വീടിന് ഒരു സംഘം തീയിട്ടു.

രണ്ട് ബൈക്കുകളില്‍ എത്തിയ സംഘം പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. ഫര്‍ണീച്ചറുകള്‍ അടക്കം കത്തി നശിച്ചു. സംഭവ സമയത്ത് ഫൈസലിന്‍റെ ഭാര്യയും മക്കളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







#Not #among #fans #after #final #football #match

Next TV

Related Stories
കാമകണ്ണ് സ്വന്തം  പെങ്ങളുടെ മകളോടും ...! ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു;  അമ്മയുടെ സഹോദരൻ അറസ്റ്റിൽ

Jun 8, 2025 09:06 AM

കാമകണ്ണ് സ്വന്തം പെങ്ങളുടെ മകളോടും ...! ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു; അമ്മയുടെ സഹോദരൻ അറസ്റ്റിൽ

വർക്കലയിൽ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ സഹോദരൻ അറസ്റ്റിൽ....

Read More >>
പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; മുഖ്യപ്രതി വിനീഷ് കസ്റ്റഡിയിൽ

Jun 8, 2025 08:37 AM

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; മുഖ്യപ്രതി വിനീഷ് കസ്റ്റഡിയിൽ

നിലമ്പൂര്‍ ന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു...

Read More >>
'വൈദ്യുതി മോഷ്ടിച്ച് ലൈൻ വലിച്ചത് അരകിലോമീറ്ററോളം, ഇറച്ചിക്കായി പന്നി പിടിക്കൽ ഇവിടെ ബിസിനസാണ്' -  പ്രദേശവാസികൾ

Jun 8, 2025 08:31 AM

'വൈദ്യുതി മോഷ്ടിച്ച് ലൈൻ വലിച്ചത് അരകിലോമീറ്ററോളം, ഇറച്ചിക്കായി പന്നി പിടിക്കൽ ഇവിടെ ബിസിനസാണ്' - പ്രദേശവാസികൾ

പന്നിക്കെണിയിൽ നിന്നു ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു...

Read More >>
Top Stories