സ്വകാര്യഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ടു; കോംപസ് കൊണ്ട് മുറിവേൽപ്പിച്ചു, നഴ്സിങ് കോളജിൽ ക്രൂര റാഗിങ്, വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

സ്വകാര്യഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ടു; കോംപസ് കൊണ്ട് മുറിവേൽപ്പിച്ചു, നഴ്സിങ് കോളജിൽ ക്രൂര റാഗിങ്, വിദ്യാർത്ഥികൾ കസ്റ്റഡിയിൽ
Feb 12, 2025 06:13 AM | By VIPIN P V

കോട്ടയം: (www.truevisionnews.com) ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങില്‍ ക്രൂരമായ റാഗിങ് നടന്നതായി പരാതി. ഒന്നാം വര്‍ഷ വിദ്യാർഥികളെ മൂന്നാം വര്‍ഷ വിദ്യാർഥികള്‍ ക്രൂരമായി റാഗ് ചെയ്തെന്നാണു പരാതി.

വിദ്യാർഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ടായിരുന്നു ഉപദ്രവം. കോംപസ് അടക്കമുള്ള ഉപകരണങ്ങൾ കൊണ്ടും മുറിവേൽപ്പിച്ചു.

3 മാസത്തോളം നീണ്ടുനിന്ന റാഗിങ്ങിനൊടുവിൽ മൂന്ന് ഒന്നാം വർഷ വിദ്യാർഥികൾ പരാതി നൽകിയതോടെയാണ് ഗാന്ധിനഗർ പൊലീസ് കേസെടുത്തത്. കഴിഞ്ഞ നവംബറിൽ റാഗിങ് തുടങ്ങിയതായാണു പരാതി.

കോംപസ് അടക്കമുള്ളവ ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപിക്കുകയും മുറിവിൽ ലോഷൻ തേക്കുകയും ചെയ്തു. ഇത് കൂടാതെ മുഖത്തും തലയിലും വായിലും അടക്കം ക്രീം തേച്ചതായും പരാതിയുണ്ട്.

ഞായറാഴ്ചകളിൽ കുട്ടികളിൽ നിന്ന് പണം പിരിച്ച് സീനിയർ വിദ്യാർഥികൾ മദ്യപിച്ചിരുന്നതായും സ്ഥിരമായി ജൂനിയർ വിദ്യാർഥികളെ മർദിച്ചിരുന്നതായും പരാതിയിൽ പറയുന്നു. പീഡനം സഹിക്കവയ്യാതെ 3 കുട്ടികൾ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.



#Dumbbells #hung #privateparts #Injured #compass #brutalragging #nursingcollege #students #custody

Next TV

Related Stories
Top Stories










Entertainment News