വടകര സ്വദേശികളായ രണ്ട് യുവാക്കൾ കഞ്ചാവുമായി പിടിയിൽ

വടകര സ്വദേശികളായ രണ്ട് യുവാക്കൾ കഞ്ചാവുമായി പിടിയിൽ
Feb 11, 2025 01:12 PM | By Athira V

വടകര ( കോഴിക്കോട് ) : ( www.truevisionnews.com ) വടകര കുന്നത്തുകരയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ. വടകര ചോറോട് സ്വദേശികളായ സഫ്വാൻ, ഷെറിൻ എന്നിവരാണ് പിടിയിലായത്.

ഇവരിൽ നിന്നും 55 ഗ്രാം കഞ്ചാവാണ് വടകര എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ പ്രമോദ് പുളിക്കൽ പിടികൂടിയത്.

പാർട്ടിയിൽ പ്രിവന്റ് ഓഫീസർ ഗ്രേഡ് ഉനൈസ് എൻ എം,സുരേഷ് കുമാർ സി എം, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിരാജ് കെ, മുസ്ബിൻ. ഇ എം ഡ്രൈവർ പ്രജിഷ് എന്നിവർ ഉണ്ടായിരുന്നു.

#Two #youths #Vadakara #arrested #ganja

Next TV

Related Stories
Top Stories