15 അടിയോളം നീളം, പത്തി വിടർത്തി ചീറ്റി; വീട്ടിലെ ശുചിമുറിയില്‍ കൂറ്റന്‍ രാജവെമ്പാല പിടികൂടി

15 അടിയോളം നീളം, പത്തി വിടർത്തി ചീറ്റി; വീട്ടിലെ ശുചിമുറിയില്‍ കൂറ്റന്‍ രാജവെമ്പാല പിടികൂടി
Feb 11, 2025 12:45 PM | By VIPIN P V

കൊച്ചി: (www.truevisionnews.com) കോതമംഗലത്ത് വീട്ടിലെ ശുചിമുറിയിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. കോതമംഗലത്തിന് സമീപം പുന്നേക്കാട് കൊണ്ടിമറ്റം സ്വദേശിയുടെ വീടിനോട് ചേർന്നുള്ള ശുചി മുറിയിൽ നിന്നുമാണ് പതിനഞ്ചടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടിയത്.

ഇന്നലെ വൈകുന്നേരമാണ് പാമ്പിനെ പിടികൂടിയത്. ശുചി മുറിയിൽക്കയറി ഒളിച്ച നിലയിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്.

വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് പുന്നേക്കാട് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം പാമ്പുപിടുത്ത വിദഗ്ധൻ ജുവൽ ജൂഡി സ്ഥലത്തെത്തി പാമ്പിനെ പിടികൂടിയത്. രാജവെമ്പാലയെ വനപാലകർക്ക് കൈമാറി.

#feet #long #ten #spreadwide #huge #kingcobra #aught #washroom #house #handedover #forest #guards

Next TV

Related Stories
Top Stories