വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിനിരയാക്കി, ദൃശ്യങ്ങള്‍ കാണിച്ച് പണം തട്ടി; പ്രതി പിടിയിൽ

വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിനിരയാക്കി, ദൃശ്യങ്ങള്‍ കാണിച്ച് പണം തട്ടി; പ്രതി പിടിയിൽ
Feb 11, 2025 10:52 AM | By Susmitha Surendran

തൃശൂര്‍: (truevisionnews.com)  തൃശൂര്‍ ഒല്ലൂരിൽ വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിനിരയാക്കുകയും നഗ്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടകയും ചെയ്ത കേസിൽ പ്രതി പിടിയിൽ.

പത്തനംതിട്ട പെരുംപെട്ടി സ്വദേശി കെവിൻ തോമസ് (22) നെയാണ് ഒല്ലൂര്‍ പൊലീസ് ഇൻസ്പെക്ടർ പി എം വിമോദും സംഘവും അറസ്റ്റ് ചെയ്തത്. പരാതിക്കാരിയായ യുവതിയെ ഇൻസ്റ്റഗ്രാം വഴിയാണ് കെവിൻ പരിചയപ്പെടുന്നത്.

പിന്നീട് പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് യുവതിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട പ്രതി യുവതി അറിയാതെ അത് മൊബൈലിൽ പകർത്തി. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമായിരുന്നു.

പ്രതി തുടർച്ചയായി പണം ആവശ്യപ്പെട്ടതോടെ യുവതി ഒല്ലൂർ സ്റ്റേഷനിൽ പരാതിപ്പെട്ടു. പൊലീസ് ഉടനെ തന്നെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് എറണാകുളത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

#accused #arrested #sexually #harassing #her #with #promise #marriage

Next TV

Related Stories
മുന്നറിയിപ്പുണ്ടേ....., കേരളത്തിൽ ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യത; 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കും

Jul 16, 2025 06:00 AM

മുന്നറിയിപ്പുണ്ടേ....., കേരളത്തിൽ ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യത; 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കും

കേരളത്തിൽ ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യത, 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ്...

Read More >>
ദമ്പതികൾ വയറിൽ ഒളിപ്പിച്ചത് 16 കോടി രൂപയുടെ കൊക്കയ്ൻ; ആശുപത്രിയിലെത്തിച്ച് വയറിളക്കി, 164 ലഹരി ഗുളികകൾ പുറത്തെടുത്തു

Jul 15, 2025 11:05 PM

ദമ്പതികൾ വയറിൽ ഒളിപ്പിച്ചത് 16 കോടി രൂപയുടെ കൊക്കയ്ൻ; ആശുപത്രിയിലെത്തിച്ച് വയറിളക്കി, 164 ലഹരി ഗുളികകൾ പുറത്തെടുത്തു

ബ്രസീൽ ദമ്പതികൾ കാപ്‌സ്യൂൾ രൂപത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന ഗുളികകൾ...

Read More >>
പൊലീസിൽ പരാതി നൽകിയതിന് വീട്ടിൽ അതിക്രമിച്ച് കയറി തീ വച്ചു, പിന്നാലെ വധഭീഷണി മുഴക്കി; പ്രതി പിടിയിൽ

Jul 15, 2025 10:12 PM

പൊലീസിൽ പരാതി നൽകിയതിന് വീട്ടിൽ അതിക്രമിച്ച് കയറി തീ വച്ചു, പിന്നാലെ വധഭീഷണി മുഴക്കി; പ്രതി പിടിയിൽ

ട്ടിൽ അതിക്രമിച്ച് കയറി തീ വക്കുകയും വീട്ടുകാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി...

Read More >>
സ്കൂൾ സമയ മാറ്റത്തിൽ പിന്നോട്ടില്ല, ബോധ്യപ്പെടുത്താൻ ആരുമായും ചർച്ചക്ക് തയ്യാറെന്ന് മന്ത്രി വി ശിവൻകുട്ടി

Jul 15, 2025 09:14 PM

സ്കൂൾ സമയ മാറ്റത്തിൽ പിന്നോട്ടില്ല, ബോധ്യപ്പെടുത്താൻ ആരുമായും ചർച്ചക്ക് തയ്യാറെന്ന് മന്ത്രി വി ശിവൻകുട്ടി

സ്കൂൾ സമയ മാറ്റത്തിൽ പിന്നോട്ടില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി...

Read More >>
Top Stories

//Truevisionall