പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയെ വിളിച്ചുവരുത്തി കുത്തിപ്പരിക്കേല്‍പിച്ച് ഭര്‍ത്താവ്, കസ്റ്റഡിയിൽ

പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയെ വിളിച്ചുവരുത്തി കുത്തിപ്പരിക്കേല്‍പിച്ച് ഭര്‍ത്താവ്, കസ്റ്റഡിയിൽ
Feb 11, 2025 09:00 AM | By Athira V

തൃപ്രയാര്‍ (തൃശ്ശൂര്‍): ( www.truevisionnews.com ) വലപ്പാട് ആനവിഴുങ്ങിയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. തൊഴുത്തുംപറമ്പില്‍ അജയനാണ് ഭാര്യ അനു(33)വിനെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം.

അഞ്ച് മാസമായി ഇരുവരും പിണങ്ങിക്കഴിയുകയാണ്. കുന്നംകുളത്തെ സ്വന്തം വീട്ടിലാണ് അനു താമസിക്കുന്നത്. കയ്പമംഗലത്ത് സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അനു മക്കളെ കാണാന്‍ ഇടയ്ക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ വരാറുണ്ട്.

എന്നാല്‍ തിങ്കളാഴ്ച വൈകീട്ട് ഭാര്യയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷം അജയന്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

വയറിന്റെ ഇടതുഭാഗത്താണ് കുത്തേറ്റത്. ചോരയൊലിച്ച നിലയില്‍ ഓട്ടോറിക്ഷയില്‍ അനു വലപ്പാട് പോലീസ് സ്റ്റേഷനിലെത്തി. പോലീസ് സമീപത്തെ ദയ എമര്‍ജന്‍സി കെയര്‍ സെന്ററില്‍ എത്തിച്ചെങ്കിലും മുറിവ് ഗുരുതരമായതിനാല്‍ അനുവിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അജയനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

#husband #custody #after #calling #his #estranged #wife #stabbing #him

Next TV

Related Stories
കോഴിക്കോട് തൊട്ടിൽപ്പാലത്ത് 12 വയസുകാരന് നേരെ ആക്രമണം; വസ്ത്രശാലയിലെ ജീവനക്കാരൻ കുട്ടിയെ തള്ളിയിട്ടു, കേസ്

Mar 22, 2025 07:06 AM

കോഴിക്കോട് തൊട്ടിൽപ്പാലത്ത് 12 വയസുകാരന് നേരെ ആക്രമണം; വസ്ത്രശാലയിലെ ജീവനക്കാരൻ കുട്ടിയെ തള്ളിയിട്ടു, കേസ്

സംഭവത്തില്‍ ദൃശ്യങ്ങൾ പുറത്ത് വന്നു. ജീവനക്കാരൻ അശ്വന്ത് എന്നയാൾക്കെതിരെ പൊലീസ്...

Read More >>
കുറുപ്പംപടിയിൽ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസ്; പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പൊലീസ്

Mar 22, 2025 06:57 AM

കുറുപ്പംപടിയിൽ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസ്; പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പൊലീസ്

പെൺകുട്ടികളെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ് ധനേഷിന്റെ...

Read More >>
ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടികളെ വശീകരിച്ച് നഗ്ന വീഡിയോ സ്വന്തമാക്കി ഭീഷണിപ്പെടുത്തി, തലശ്ശേരി സ്വദേശി പിടിയിൽ

Mar 22, 2025 06:41 AM

ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടികളെ വശീകരിച്ച് നഗ്ന വീഡിയോ സ്വന്തമാക്കി ഭീഷണിപ്പെടുത്തി, തലശ്ശേരി സ്വദേശി പിടിയിൽ

ഒരേ സമയം നിരവധി അകൗണ്ടുകളിൽ നിന്ന് വിദഗ്ദമായി ചാറ്റ് ചെയ്യുന്ന രീതിയാണ് പ്രതി...

Read More >>
Top Stories

Entertainment News