അടൂര്‍: (www.truevisionnews.com) പത്തനംതിട്ട അടൂരില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ചതായി പരാതി. അടൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 16 വയസുകാരനടക്കം രണ്ടുപേര്‍ പിടിയിലായി.

കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. പത്തുവയസുകാരിയെ രണ്ടുപേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
അടൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേര്‍ പിടിയിലാകുന്നത്. പിടിയിലായവരില്‍ ഒരാള്‍ക്ക് 16 വയസും മറ്റേയാള്‍ക്ക് 19 വയസുമാണ്.
ബന്ധുക്കള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരിലേക്കെത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
#Complaint #molestation #year #old #girl #Two #people #including #arrested
