പ്രൊപ്പോസ് ദിനത്തിൽ പ്രണയാഭ്യർത്ഥന നിരസിച്ചു; യുവതിയ്ക്ക് നേരെ അതിക്രമവുമായി യുവാവ്

പ്രൊപ്പോസ് ദിനത്തിൽ പ്രണയാഭ്യർത്ഥന നിരസിച്ചു; യുവതിയ്ക്ക് നേരെ അതിക്രമവുമായി യുവാവ്
Feb 8, 2025 10:26 PM | By VIPIN P V

ലഖ്‌നൗ: (www.truevisionnews.com) പ്രൊപ്പോസ് ദിനത്തിൽ പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയ്ക്ക് നേരെ അതിക്രമവുമായി യുവാവ്. ഉത്തർപ്രദേശിലാണ് സംഭവം. യുവതിയോട് യുവാവ് മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

യുവതിക്ക് നേരെ യുവാവ് മധുരപലഹാരം വച്ചുനീട്ടുന്നത് ദൃശ്യങ്ങളിൽ കാണാം. യുവതി സ്വീകരിക്കാതായതോടെ യുവാവ് പലഹാരവും പെട്ടിയുമടക്കം യുവതിയുടെ ദേഹത്തേക്ക് വലിച്ചെറിയുകയായിരുന്നു.

തുടർന്ന് യുവാവ് യുവതിയുടെ തലയിൽ അടിക്കുന്നതും യുവതി കരയുന്നതും ദൃശ്യങ്ങളിൽ കാണാം. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ രൂക്ഷ വിമർശനമാണ് യുവാവിനെതിരെ ഉയരുന്നത്.

യുവാവിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. സംഭവത്തിൽ പ്രതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

#ProposeDay #Rejected #youngman #assaulted #youngwoman

Next TV

Related Stories
കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

May 8, 2025 11:37 AM

കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

Read More >>
Top Stories










Entertainment News