(truevisionnews.com) വടകരയിൽ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു. ഇരുപതോളം കുട്ടികൾക്കാണ് വിവിധ അസ്വസ്ഥകളോടെ ചികിത്സ തേടിയത്. പതിനഞ്ച് കുട്ടികൾ വടകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

തോടന്നൂരിലെ മദ്രസയിൽ എത്തിയ കുട്ടികൾക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവിടെ കഴിഞ്ഞ ഞായറാഴ്ച നേർച്ച ഭക്ഷണം ഉണ്ടായിരുന്നു. ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ഭക്ഷ്യവിഷബാധയെന്ന് വ്യക്തമല്ല.
തിങ്കളാഴ്ചയും തുടർന്നുള്ള ദിവസങ്ങളിലും ചില കുട്ടികൾ ശാരീരികമായി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു. കുട്ടികളുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ല. ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. അസ്വസ്ഥത അനുഭവപ്പെടുത്തവർ ചികിത്സ തേടണമെന്ന് അധികൃതർ അറിയിച്ചു.
#Children #get #food #poisoning #Vadakara.
