ക്രിസ്മസ്-പുതുവത്സര ബമ്പർ; 20 കോടിയുടെ ഭാഗ്യശാലി കണ്ണൂർ ഇരിട്ടി സ്വദേശി സത്യൻ, ടിക്കറ്റ് ബാങ്കിന് കൈമാറി

ക്രിസ്മസ്-പുതുവത്സര ബമ്പർ; 20 കോടിയുടെ ഭാഗ്യശാലി കണ്ണൂർ ഇരിട്ടി സ്വദേശി സത്യൻ, ടിക്കറ്റ് ബാങ്കിന് കൈമാറി
Feb 6, 2025 06:03 PM | By VIPIN P V

തിരുവനന്തപുരം: (www.truevisionnews.com) ക്രിസ്മസ്-പുതുവത്സര ബമ്പർ ഒന്നാം സമ്മാനമായ 20 കോടി അടിച്ചത് കണ്ണൂർ ഇരിട്ടി സ്വദേശി സത്യന്. ഭാഗ്യശാലി സത്യൻ ടിക്കറ്റ് ഇരിട്ടി ഫെഡറൽ ബാങ്ക് ശാഖയിൽ കൈമാറി.

മേൽവിലാസം പുറത്തുവിടാന്‍ താത്പര്യപ്പെടുന്നില്ലെന്ന് സത്യൻ ബാങ്ക് അധികൃതരെ അറിയിച്ചു.

കണ്ണൂര്‍ ചക്കരക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തു ലോട്ടറി ഏജന്‍സി വഴിയാണ് ഒന്നാംസമ്മാനത്തിന് അര്‍ഹമായ XD 387132 ടിക്കറ്റ് വിറ്റത്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം.

ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം. 10 ലക്ഷം വീതം ഓരോ പരമ്പരക്കും 3 വീതം ആകെ 30 പേർക്ക് മൂന്നാം സമ്മാനവും നാലാം സമ്മാനമായി 3 ലക്ഷം വീതം ഓരോ പരമ്പരക്കും 2 വീതം 20 പേർക്കും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും രണ്ട് വീതം 20 പേർക്കുമാണ് നൽകുന്നത്.

ഒന്നാം സമ്മാനത്തിന്റെ ലോട്ടറി വിറ്റ ഏജന്റിനും ഒരുകോടി സമ്മാനത്തുക ഉണ്ടാകും. 400 രൂപയായിരുന്നു ക്രിസ്തുമസ് - നവവത്സര ബമ്പർ ടിക്കറ്റിന്റെ വില.

തിരുവോണം ബമ്പര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ബമ്പറാണ് ക്രിസ്മസ്–പുതുവത്സര ബമ്പര്‍.

ChristmasNewYearbumper #Sathyan #native #Kannur #Iritty #luckywinner #crores #handed #ticket #bank

Next TV

Related Stories
Top Stories










Entertainment News