റാന്നി : (www.truevisionnews.com) പതിനാലുകാരന് നേരേ ലൈംഗികാതിക്രമം നടത്തിയ ആർഎസ്എസ് നേതാവ് അറസ്റ്റിൽ. വടശ്ശേരിക്കര കാവില്‍ വീട്ടില്‍ അനീഷി ( ബോണ്ട അനീഷ് 43) നെയാണ് പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ സുഹൃത്തിന്റെ മകന്റെ നേരെയാണ് അതിക്രമം നടത്തിയത്. 2 വർഷം മുമ്പ് സ്കൂൾ അവധി സമയത്ത് ലൈംഗിക ഉദ്ദേശത്തോടുകൂടി കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.
പീഡനത്തിനും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരവുമാണ് കേസ്. ഫെബ്രുവരി ഒന്ന് വരെ ഇയാള്‍ കുട്ടിയോട് ഇത്തരത്തില്‍ പെരുമാറി.
കഴിഞ്ഞ ദിവസം രാത്രിയാണ് കുട്ടി പൊലീസിന് മൊഴി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പെരുനാട് പൊലീസ് കസ്റ്റഡിയിലെടുത്തു.
വിശദമായ ചോദ്യം ചെയ്യലിനുശേഷം കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
#Sexualassault #year #old #RSSleader #arrested
