സഞ്ജു സാംസണിന്റെ കൈവിരലിന് പൊട്ടൽ; ആറ് ആഴ്ചത്തെ വിശ്രമത്തിന് നിർദേശം, രഞ്ജി ക്വാര്‍ട്ടര്‍ കളിച്ചേക്കില്ല

സഞ്ജു സാംസണിന്റെ കൈവിരലിന് പൊട്ടൽ; ആറ് ആഴ്ചത്തെ വിശ്രമത്തിന് നിർദേശം, രഞ്ജി ക്വാര്‍ട്ടര്‍ കളിച്ചേക്കില്ല
Feb 3, 2025 04:49 PM | By akhilap

മുംബൈ: (truevisionnews.com) ഇംഗ്ലണ്ടിനെതിരെ അവസാന ടി20 മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ മലയാളി താരം സഞ്ജു സാംസണിന്. കൈവിരലിന് പരിക്ക് പറ്റിയതിനാൽ ആറ് ആഴ്ചത്തെ പൂർണ വിശ്രമം വേണമെന്നാണ് നിർദേശം.

ഇതോടെ ഈ മാസം എട്ടിന് ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് വേണ്ടി സഞ്ജുവിന് കളിക്കാനാവില്ല.

ഇം​ഗ്ലണ്ടിനെതിരായ പരമ്പരയിൽ സഞ്ജുവിന് കാര്യംമായി തിളങ്ങനാകാത്തത് വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു.

മുംബൈയിൽ ജോഫ്ര ആർച്ചറിന്റെ ആദ്യ പന്ത് സിക്സർ പായിച്ചാണ് സഞ്ജു തുടങ്ങിയത്. ആർച്ചറിന്റെ മൂന്നാം പന്ത് സഞ്ജുവിന്റെ ഗ്ലൗവിലാണ് കൊണ്ടത്.

പിന്നീട് ഫിസിയോയുടെ സഹായം തേടിയ സഞ്ജു വിരലിൽ ബാൻഡേജ് ചുറ്റിയാണ് കളിച്ചത്. എന്നാൽ അടുത്ത ഓവറിൽ സഞ്ജു പുറത്താവുകയും ചെയ്തു.

മത്സരത്തിനിടെ പരിക്കേറ്റിട്ടും വകവെക്കാതെ സഞ്ജു ഒരു ബൗണ്ടറിയും രണ്ട് സിക്‌സും സഹിതം 16 റൺസെടുത്തിരുന്നു. ഇം​ഗ്ലണ്ട് ബാറ്റിങ്ങിനിറങ്ങിയപ്പോൾ സഞ്ജുവിന് പകരം ധ്രുവ് ജുറലാണ് വിക്കറ്റ് കീപ്പറായി ഇറങ്ങിയിരുന്നത്.

പരുക്ക് ഭേദമായില്ലെങ്കിൽ ഐപിഎൽ താരത്തിന് നഷ്ടമായേക്കും. മാർച്ച് 21നാണ് ഐപിഎല്ലിന് തുടക്കമാകുന്നത്.

#SanjuSamson #injured #fractured #finger #play #Ranjiquarter

Next TV

Related Stories
മിശിഹ എത്തും; അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

Jun 6, 2025 09:48 PM

മിശിഹ എത്തും; അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേയ്ക്ക് എത്തുന്നു....

Read More >>
വനിതാ വേള്‍ഡ് കപ്പ്; കേരളത്തിന് വേദി നഷ്ടമായി, തിരിച്ചടിയായത് കെഎസ്എഫ്എല്‍ സ്റ്റേഡിയം പരിപാലനത്തില്‍ വരുത്തിയ വീഴ്ച്ച

Jun 6, 2025 12:05 PM

വനിതാ വേള്‍ഡ് കപ്പ്; കേരളത്തിന് വേദി നഷ്ടമായി, തിരിച്ചടിയായത് കെഎസ്എഫ്എല്‍ സ്റ്റേഡിയം പരിപാലനത്തില്‍ വരുത്തിയ വീഴ്ച്ച

വനിതാ വേള്‍ഡ് കപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം...

Read More >>
കെസിഎ -എൻ.എസ്.കെ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ എറണാകുളത്തിന് കിരീടം

Jun 4, 2025 09:11 PM

കെസിഎ -എൻ.എസ്.കെ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ എറണാകുളത്തിന് കിരീടം

കെസിഎ -എൻ.എസ്.കെ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ എറണാകുളത്തിന്...

Read More >>
Top Stories