മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയും ഇന്റർനാഷണൽ സ്കില്‍ ഡെവലപ്പ്‌മെന്‍റ് കോര്‍പ്പറേഷനും ധാരണാപത്രം ഒപ്പുവച്ചു

മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയും  ഇന്റർനാഷണൽ സ്കില്‍ ഡെവലപ്പ്‌മെന്‍റ്  കോര്‍പ്പറേഷനും ധാരണാപത്രം ഒപ്പുവച്ചു
Feb 2, 2025 09:07 PM | By akhilap

കോട്ടയം: (truevisionnews.com) മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയും യൂ.കെയിലെ ഇന്‍റര്‍നാഷണല്‍ സ്കില്‍ ഡെവലപ്പ്‌മെന്‍റ് കോര്‍പ്പറേഷനും ( ഐ.എസ്.ഡി.സി), ഡാറ്റ സയന്‍സ്,ഡാറ്റ അനലിറ്റിക്സ്‌ മേഖലകളില്‍ സഹകരണത്തിനായി ധാരണാപത്രത്തില്‍ ഒപ്പ് വച്ചു.

ഇതോടെ ഡാറ്റ അനലിറ്റിക്സ്‌ മേഖലയിലെ പ്രശതമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്സിന്‍റെ (ഐ.ഓ.എ) ആഗോള ആക്രിഡിറ്റേഷനുള്ള കോഴ്സുകള്‍ നടത്തുന്നതിനും അന്തര്‍ദേശീയ തലത്തിലുള്ള ഗവേഷണത്തിനും, പ്ലേസ്മെന്റിനും എം.ജി സര്‍വ്വകലാശാലയ്ക്ക് സാധിക്കും.

ഡാറ്റ സയന്‍സിലേയും അനലിറ്റിക്സിലേയും ഓഫറുകള്‍ അപ്ഗ്രേഡ് ചെയ്ത് കോഴ്സുകള്‍ പരിഷ്ക്കരിച്ചു മികച്ച തൊഴില്‍ സാധ്യതകള്‍ കൈവരിക്കുവാന്‍ വിദ്യാര്‍ത്ഥികളെ പ്രപ്തരാക്കുവാന്‍ ഇത് സഹായിക്കും, കൂടാതെ ഐ.ഓ.എ യുടെ അംഗങ്ങള്‍ ആകുന്നതിന് വിദ്യാര്‍ത്ഥികള്‍ യോഗ്യരാകും.

ഡാറ്റ സയന്‍സ് ആന്‍ഡ്‌ അനലിറ്റിക്സ്‌ ഗ്ലോബല്‍ പ്രൊഫഷണല്‍ സ്ഥാപനമാണ്‌ ഐ.ഓ.എ

മഹാത്മാഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സി.ടി അരവിന്ദകുമാറും, ഐ.എസ്.ഡി.സി എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ തെരേസ ജേക്കബ്സും സന്നിധരായിരുന്ന ചടങ്ങില്‍ സര്‍വ്വകലാശാലയെ പ്രതിനിധീകരിച്ച് രജിസ്ട്രാര്‍ ഡോ.ബിസ്മി ഗോപാലകൃഷ്ണനും ഐ.എസ്.ഡി.സി ബാംഗ്ലൂര്‍ മേധാവി മിസ്‌. ജിഷ രാജും ധാരണപത്രത്തില്‍ ഒപ്പ് വച്ചു.

സിൻഡിക്കേറ്റ് അംഗങ്ങളായ പ്രൊ.ബീന മാത്യൂ, ഡോ.ജോജി അലക്സ്, ഡോ.സുജ ടി.വി, ഡോ.സുമേഷ് എസ്, ഡോ.ബാബു മൈക്കിള്‍, ഡാറ്റ അനലിറ്റിക്സ്‌ വകുപ്പ് തലവന്‍ ഡോ.കെ.കെ ജോസ്, ഡോ. ആന്‍സി ജോസഫ്, പ്രൊ.ടോമി തോമസ്‌, ജി.ബി ജോസഫ്, അര്‍ജുന്‍ രാജ്, ശരത് വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.

#MahatmaGandhi #University #International #Skill #Development #Corporation #signed #MoU

Next TV

Related Stories
പഠിച്ച കള്ളി തന്നെ...;  റെയിൽവേയിൽ ജോലിവാങ്ങിനൽകാമെന്ന് വാഗ്ദാനംചെയ്ത് പണംതട്ടി, യുവതി അറസ്റ്റിൽ

Jul 27, 2025 08:45 AM

പഠിച്ച കള്ളി തന്നെ...; റെയിൽവേയിൽ ജോലിവാങ്ങിനൽകാമെന്ന് വാഗ്ദാനംചെയ്ത് പണംതട്ടി, യുവതി അറസ്റ്റിൽ

തിരുവനന്തപുരം റെയിൽവേയിൽ ജോലിവാങ്ങിനൽകാമെന്നു പറഞ്ഞ് മണക്കാട് സ്വദേശികളിൽനിന്ന് നാലുലക്ഷംരൂപ തട്ടിയെടുത്ത കേസിൽ യുവതി...

Read More >>
ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം; സഹതടവുകാരുടെ മൊഴിയെടുക്കും; ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും

Jul 27, 2025 08:04 AM

ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം; സഹതടവുകാരുടെ മൊഴിയെടുക്കും; ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി ചാടിപ്പോയ കേസിൽ അന്വേഷണസംഘം സഹ തടവുകാരുടെ...

Read More >>
വയനാട് പനവല്ലിപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

Jul 27, 2025 07:58 AM

വയനാട് പനവല്ലിപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

വയനാട് പനവല്ലിപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി...

Read More >>
Top Stories










//Truevisionall